- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊൽക്കത്തയിൽ വൻ തീപിടുത്തം; ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്തുണ്ടായ തീ പിടുത്തത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു: ആളപമായമില്ല
കൊൽക്കത്ത: ദീപാവലി ദിനത്തിൽ കൊൽക്കത്തയിൽ വൻ തീപിടുത്തം. ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർ യൂണിറ്റും നാട്ടുകാരും ചേർന്ന് അര മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. 35 ഓളം കുടിലുകൾ കത്തിനശിച്ചെന്നാണ് റിപ്പോർട്ട്.
ദീപാവലി ദിനമായതിനാൽ നാട്ടുകാരെല്ലാം ആഘോഷത്തിലായിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉള്ളതിനായൽ ആരും പടക്കങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ തീ പിടുത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമല്ല. ടാർപോളിനും പ്ലാസ്റ്റിക്കും തടിയും കൊണ്ടുണ്ടാക്കിയ കുടിലുകൾ ആയതിനാൽ ഒന്നിന് പിറകെ ഒന്നിനായി പെട്ടന്ന് തന്നെ തീ ആളി പടരുക ആയിരുന്നു.
നാല് ദിവസത്തിനിടെ കൊൽക്കത്തയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടിത്തമാണിത്. നവംബർ 10-ന് ടോപ്‌സിയ മേഖലയിലെ ചേരിപ്രദേശത്തും വൻ തീപ്പിടിത്തമുണ്ടായിരുന്നു. ഇരുപതോളം കുടിലുകളാണ് അന്ന് പൂർണമായും കത്തിനശിച്ചത്.