- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും നല്ല ജീവിതം തേടി എത്തിയ പിതാവ്; എപ്പോഴും പുഞ്ചിരിക്കുന്ന ഒരു സാധു മനുഷ്യൻ; 40 വയസ്സു തികയും മുൻപ് ഈ ഇന്ത്യാക്കാരൻ എങ്ങനെ ബ്രിട്ടനിലെ രണ്ടാമത്തെ വലിയ പദവിയിൽ എത്തി ? ഋഷി സുനാകിനെ കുറിച്ച് പുസ്തകം വിപണിയിൽ
കഴിഞ്ഞ വർഷത്തിന്റെ പകുതിവരെ, ലോക്കൽ ഗവണ്മെന്റ് വകുപ്പിൽ അധികമാരും അറിയാത്ത ഒരു ജൂനിയർ മന്ത്രി മാത്രമായിരുന്നു ഋഷി സുനാക്. ഏഴ് മാസം കഴിഞ്ഞപ്പോൾ, ഈ മുപ്പത്തി ഒമ്പതുകാരൻ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പദവിയിലെത്തി, ബ്രിട്ടന്റെ ചാൻസലറായി. ഋഷി സുനാക് എന്ന ഇന്ത്യാക്കാരന്റെ വിജയകഥയുമായി എത്തുകയാണ് മൈക്കൽ ആഷ്‌ക്രോഫ് എന്ന എഴുത്തുകാരൻ തന്റെ പുതിയ പുസ്തകമായ ''ഗോയിങ് ഫോർ ബ്രോക്ക്: ദി റൈസ് ഓഫ് ഋഷി സുനാക്'' എന്നതിൽ.
ഇക്കഴിഞ്ഞ നവംബർ 12 ന് പ്രകാശനം ചെയ്യപ്പെട്ട പുസ്തകത്തിൽ സുനാകിന്റെ മാതാപിതാക്കളെ കുറിച്ചും,സൗത്താംപ്ടൺ ഫാർമസിയിൽ നിന്നും ഓക്സ്ഫോർഡ് സർവ്വകലാശാലയിലേക്കുള്ള പ്രയാണത്തെ കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിക്കുന്നുന്റ്. പിന്നീട് ലണ്ടൻ നഗരത്തിൽ എത്തിയതും സിലിക്കോൺ താഴ്‌വരയിലേക്കുള്ള പറിച്ചു നടലും, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിൽ എത്തിയതും എല്ലാം ഇതിലുണ്ട്.
ഇന്ത്യയിൽ നിന്നും നല്ലൊരു ജീവിതം തേടി ബ്രിട്ടനിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകൻ, തന്റെ കഠിനാദ്ധ്വാനവും, സൂക്ഷ്മ ബുദ്ധിയും കൊണ്ട് സ്വന്തമായി ഒരു ജീവിതം വെട്ടിപ്പിടിച്ചതും, ശതകോടികളുടെ അവകാശിയെ സ്വന്തം ജീവിതപങ്കാളിയാക്കിയതും ഈ കഥയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. തെക്കൻ ലണ്ടനിലെ നഗരജീവിതം സ്വന്തം ജീവിത ശൈലിയാക്കിയപ്പോഴും നോർത്ത് യോർക്ക്ഷയറിലെ താരതമ്യേന ഗ്രാമീണ ജീവിത നയിക്കുന്നവരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതും അദുഭുതങ്ങളിൽ ഒന്നാണ്. സൂക്ഷിച്ചു മാത്രം ചെലവഴിക്കുന്ന, പാരമ്പര്യ സാമ്പത്തികശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ ഒരു പക്ഷെ ബ്രിട്ടൻ കണ്ട, ഏറ്റവുമധികം പണം ചെലവഴിക്കുന്ന ചാൻസലർ ആയത് തികച്ചും ഒരു വിരോധാഭാസവും, പുസ്തകത്തിൽ പറയുന്നു.
ബോറിസ് ജോണസന്റെ പുതിയ നയങ്ങളുടെ ഭാഗമായി നിക്ഷേപവും അവസരങ്ങളും സൃഷ്ടിക്കുന്നതിനായിരുന്നു 2020 ഫെബ്രുവരിയിൽ സുനാകിനെ ചാൻസലറായി നിയമിച്ചത്. എന്നാൽ, ആഴ്‌ച്ചകൾക്കുള്ളിൽ ബ്രിട്ടനെ വരിഞ്ഞു മുറുക്കിയ കൊറോണ വൈറസ്, ലോക്ക്ഡൗൺ എന്ന അശനിപാതവുമായി എത്തി. നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിന് അളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ആരോഗ്യപ്രവർത്തകർ ജീവൻ രക്ഷിക്കാൻ യുദ്ധത്തിനിറങ്ങിയപ്പോൾ, ജീവിതമാർഗ്ഗം സംരക്ഷിക്കാനുള്ള യുദ്ധത്തിലായിരുന്നു ഋഷി സുനാക് എന്ന ചാൻസലർ. സാമ്പത്തിക ശാസ്ത്രത്തിൽ എഴുതപ്പെട്ട നിയമങ്ങളേയും പരമ്പരാഗത രീതികളെയും പാടെ നിരാകരിച്ച് ഒരാൾ മുൻപോട്ട് പോയ കഥയാണ് ഇവിടന്നങ്ങോട്ട്.
സൗത്താംപ്ടണിലെ ജനറൽ ആശുപത്രിയിൽ 1980 മെയ് 12 നായിരുന്നു ഋഷി സുനാകിന്റെ ജനനം. വെസ്റ്റേൺ ഫാർമസിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു അപ്പോൾ ഋഷിയുടെ മാതാവ് ഉഷ. അച്ഛൻ യശ്വീർ റെയ്മണ്ഡ് റോഡിലെ ഒരു ജി പിയും. സ്‌കൂൾ ഒഴിവുകാലത്ത് ഫാർമസിയിൽ അമ്മയെ സഹായിച്ചുകൊണ്ടായിരുന്നു ഋഷി ബിസിനസ്സിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്. കടയിലെ കണക്കുകളുമായി പരിചിതമാകുന്നതോടൊപ്പം രാഷ്ട്രീയ വിഷയങ്ങളിലും ഋഷിക്ക് താത്പര്യമേറി.
തനിക്ക് എന്നും പ്രചോദനമായിരുന്നത് തന്റെ മാതാപിതാക്കളായിരുന്നു എന്ന് നേരത്തേ ഋഷി പറഞ്ഞിട്ടുണ്ട്. അമ്മയുടെ ഫാർമസിയിലും അച്ഛന്റെ ക്ലിനിക്കിലും സഹായത്തിനായി പോകാറുണ്ടായിരുന്ന ഋഷിക്ക്, പ്രദേശത്തെ ജനങ്ങളുമായി നല്ല ബന്ധമായിരുന്നു. നേരിട്ട് വന്ന് മരുന്നുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് അത് എത്തിച്ചു കൊടുക്കുക, ഫാർമസിയിലും ക്ലിനിക്കിലുംവരുന്നവരോട് സംസാരിക്കുക എന്നിവയൊക്കെ ഋഷിയെ പൊതുജനങ്ങളുമായി ഇടപഴകുന്നതിന് കൂടുതൽ പ്രാപ്തനാക്കുകയായിരുന്നു.
തന്റെ അച്ഛനേയും അമ്മയേയും മറ്റുള്ളവർ അഭിമാനത്തോടെ പറയുന്നത് കേട്ട് വളർന്ന ഋഷിക്ക് അവർ തന്നെയായിരുന്നു യഥാർത്ഥ പ്രചോദനം. ഒരേസ്ഥലത്ത് 30 വർഷത്തോളമായിരുന്നു അവർ ജോലി ചെയ്തത്. അവർക്ക് സ്വാധീനത്തിൽ നല്ല സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു എന്നതിന്റെ തെളിവാണത്. അതുപോലെ ഋഷിയുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണ് കുടുംബ സംസ്‌കാരം. ഇന്ത്യൻ-ബ്രിട്ടീഷ് പൈതൃകങ്ങളുടെ നല്ലവശങ്ങൾ മാത്രം എടുത്ത് രൂപപ്പെടുത്തിയ ഒരു സാംസ്‌കാരിക അന്തരീക്ഷത്തിലായിരുന്നു ഋഷി വളർന്നു വന്നത്.
ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിലും ഋഷി തത്പരനായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. സ്ട്രൗഡ് ക്രിക്കറ്റ് ടീമിന്റെ കാപ്റ്റനായിരുന്നു അദ്ദേഹം എന്നും പറയുന്നുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തശേഷം, അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ബിസിനസ്സ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീടാണ് ഫണ്ട് മാനേജരായി ജീവിതം ആരംഭിക്കുന്നത്. അതിനു ശേഷമാണ് ഇന്ത്യൻ കോടീശ്വരന്റെ മകളായ അക്ഷതാ മൂർത്തിയുമായുള്ള വിവാഹം. 2015 ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽ നിന്നുള്ള എം പിയുമായി.
മറ്റുചില വെളിപ്പെടുത്തലുകളും ഈ പുസ്തകത്തിലുണ്ട്. റെജിസ്റ്റർ ഓഫ് മിനിസ്റ്റേഴ്സ് ഇന്ററസ്റ്റ്സിൽ, അക്ഷതാ മൂർത്തിയുടെ ചില ബിസിനസ്സുകൾ സുനാക് വെളിപ്പെടുത്തിയില്ലെന്ന് ഇതിൽ പറയുന്നു, മാത്രമല്ല, ലോക്ക്ഡൗൺ കാലത്ത് അക്ഷതയുടെ ഒരു കമ്പനിയിൽ ജീവനക്കാരെ ഫർലോ ചെയ്തിരുന്നതായും പറയുന്നു.അതുപോലെ കോവിഡിന്റ് മൂർദ്ധന്യ ഘട്ടത്തിൽ സുനാക് വിളറിയുംക്ഷീണിതനുമായും കാണപ്പെട്ടിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ