- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോറ്റാനിക്കര അമ്മയുമായുള്ളത് പൂർവ്വ ജന്മബന്ധം; ചോറ്റാനിക്കരയിലെത്തിയത് ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് വിചാരിച്ചിടത്തു നിന്ന്: 526 കോടി മുടക്കിയുള്ള ചോറ്റാനിക്കര വികന പദ്ധതി ഏഴ് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് ഗണശ്രാവൺ
ചോറ്റാനിക്കര ക്ഷേത്ര വികസനത്തിന് 526 കോടി രൂപ സംഭാവന നൽകാൻ തീരുമാനിച്ചതോടെയാണ് ബെംഗളൂരു സ്വദേശിയായ വ്യവസായി ഗണ ശ്രാവൺ വാർത്തകളിൽ നിറയുന്നത്. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമായ ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഗണശ്രാവൺ. സാമ്പത്തികമായും മാനസികമായും തകർന്ന് ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് തോന്നിയ ഇടത്ത് നിന്ന് തന്നെ ജീവിതത്തിലേക്ക് പിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയാണെന്ന് ഗണശ്രാവൺ പറയുന്നു.
കഴിഞ്ഞ ജന്മം മുതലുള്ള ബന്ധമാണ് ചോറ്റാനിക്കര അമ്മയുമായുള്ളതെന്ന് ഗണശ്രാവൺ പറയുന്നു. 20 വർഷമായി സംഗീതത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു ഗണശ്രാവണിന്റേത്. ഈ സമയം സ്വർണ ബിസിനസും ചെയ്യുന്നുണ്ടായിരുന്നു. അഞ്ചു വർഷം മുമ്പ് മാനസികമായും സാമ്പത്തികമായും ജീവിതത്തിൽ കനത്ത പ്രതിസന്ധി നേരിട്ടു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിടത്തു നിന്നും തന്റെ ഗുരുവാണ് ചോറ്റാനിക്കരയിൽ പോയി അമ്മയെ ഉപാസിക്കാനും പ്രാർത്ഥിക്കാനും നിർദ്ദേശിച്ചത്. ഇതോടെ മാസം രണ്ടു പ്രാവശ്യം വീതം ക്ഷേത്രം സന്ദർശിച്ചു തുടങ്ങി. അത് ഇപ്പോഴും തുടരുന്നെന്നും ഗണ ശ്രാവൺ പറയുന്നു.
തന്റെ ജീവിതം തിരികെ കയറ്റിയ ചോറ്റാനിക്കര അമ്മയെ കാണാൻ ഇപ്പോഴും മാസത്തിൽ രണ്ട് തവണ ഗണശ്രാവൺ ചോറ്റാനിക്കരയിൽ എത്താറുണ്ട്. പൗർണമി, അമാവാസി ദിനങ്ങളിലാണ് ഗണശ്രാവണിന്റെ ചോറ്റാനിക്കര ദർശനം. ഇതു ജീവിതത്തെ മാറ്റി, സാഹര്യങ്ങളെയും. ബിസിനസ് കൂടുതൽ രാജ്യങ്ങളിലേയ്ക്കു വ്യാപിച്ചതായും ഗണശ്രാവൺ പറയുന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്‌ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്' 46കാരനായ ഗണശ്രാവൺ പറഞ്ഞു.
ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്നാൽ ആ നാടിന്റെ കൂടി ഉയർച്ചയാണ്. അതുകൊണ്ടു തന്നെ അവിടേയ്ക്കുള്ള വഴിയും പരിസര പ്രദേശവും ഉയർത്തപ്പെടേണ്ടതുണ്ട് എന്ന് നിർദ്ദേശിച്ചത് എട്ടു വർഷമായി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന ആർക്കിടെക്ട് ബി.ആർ. അജിത്താണ്. കൊടുക്കാൻ ഉദ്ദേശിച്ച 300 കോടിക്കൊപ്പം ഒരു 200 കോടി കൂടെ ചെലവഴിച്ചാൽ ചോറ്റാനിക്കര ക്ഷേത്രനഗരം പദ്ധതി കൂടി നടപ്പാക്കാമെന്നായിരുന്നു നിർദ്ദേശം. ജാതിമത വ്യത്യാസമില്ലാതെ അതിന്റെ നേട്ടം നാടിനു ലഭിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത്
അഞ്ചു മുതൽ ഏഴു വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾ ദേവസ്വം ബോർഡിന് നടപ്പാക്കാൻ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുമതി ലഭിക്കണം എന്നൊരു ഹൈക്കോടതി ഉത്തരവുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ അനുമതി നേടണം. ഈ സമയം പഞ്ചായത്തിൽ നിന്നുള്ള അനുമതികളും ലഭിക്കേണ്ടതുണ്ട്. ഇത്ര വലിയ പദ്ധതിയായതിനാൽ ഇതിനുള്ള പണം ഏറെയും വിദേശത്താണ് ഇപ്പോഴുള്ളത്. അത് ഇവിടെ എത്തുന്നതിനുള്ള താമസവുമുണ്ട്. ഒരു മാസത്തിനകം പ്രാഥമിക നടപടികൾ ആരംഭിക്കാനാകും എന്നാണ് കരുതുന്നത്. സ്വാമിജി ഗ്രൂപ്പ് നേരിട്ടായിരിക്കും നിർമ്മാണം നടത്തുക. ബി.ആർ.അജിത്തിന്റെ പ്ലാൻ അനുസരിച്ചുള്ള പദ്ധതിക്ക് ദേവസ്വം ബോർഡും സർക്കാരും മേൽനോട്ടം വഹിക്കും.
ഇതോടൊപ്പം കേരളത്തിലെ ആദ്യ സൗജന്യ ആശുപത്രി കൂടി സ്വാമിജി ഗ്രൂപ്പിന്റേതായി സ്ഥാപിക്കുന്നത് ആലോചിക്കുന്നുണ്ട്. ക്ഷേത്രം പുനരുദ്ധരിക്കപ്പെടുമ്പോൾ ജാതി മത വ്യത്യാസമില്ലാതെ പരിസരവാസികൾക്കെല്ലാം നേട്ടമുണ്ടാകണം എന്നാണ് ആഗ്രഹം. പരമ്പരാഗത ആയുർവേദ, യുനാനി, ഹോമിയോ ചികിത്സ പൂർണമായും സൗജന്യമായി ലഭ്യമാക്കും. 500 കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോൾ മനസിലുള്ളത്. ഇത് നടപ്പാക്കാൻ സർക്കാരിന്റെ അനുമതിയും സ്ഥലവും ലഭിക്കണം. ഏഴു വർഷത്തിനുള്ളിൽ ഇതും പൂർത്തിയാക്കും.
ഒരു വർഷത്തോളമായി ക്ഷേത്ര വികസന പദ്ധതി ദേവസ്വം അധികൃതർക്കു മുന്നിൽ ഗണശ്രാവൺ അവതരിപ്പിച്ചിട്ട്. എല്ലാ മാസവും പൗർണമി നാളിൽ ദർശനത്തിനെത്തുന്ന ഗണ ശ്രാവൺ കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധതയുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു. ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലു?ള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമ്മാണം തുടങ്ങാനാണു ബോർഡ് തീരുമാനം. 5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും. 18 പ്രോജക്ടായി തിരിച്ചാണു നിർമ്മാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ശിൽപചാരുതയോടെ 2 ഗോപുരങ്ങളുടെ നിർമ്മാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.
ഘട്ടങ്ങളായി പണം അക്കൗണ്ടിലേയ്ക്ക് കൈമാറിക്കൊണ്ടായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. കമ്പനി നേരിട്ട് നിർമ്മാണം നടത്തി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനാണ് തീരുമാനമെന്ന് ആർകിടെക്ട് ബി.ആർ. അജിത് പറഞ്ഞു. ഒരു വർഷമായി പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പിതാവ് രോഗക്കിടക്കയിൽ ആയതിനാൽ അതിന്റെ തിരക്കിലാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു സാധിക്കില്ലെന്ന നിലപാടിലാണ് ഗണശ്രാവൺ.
മറുനാടന് മലയാളി ബ്യൂറോ