- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല എസ്ബിഐ ശാഖയിൽ സേവനം ചെയ്യാൻ അപേക്ഷിച്ചത് 400 ജീവനക്കാർ; നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചത് 60 പേർക്ക്
കോന്നി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല ശാഖയിൽ സേവനം ചെയ്യാൻ അപേക്ഷിച്ചത് നാനൂറു ജീവനക്കാർ. എന്നാൽ നറുക്കെടുപ്പിലൂടെ 60 ജീവനക്കാർക്കാണ് ഇവിടെ സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ചത്. എസ്.ബി.ഐയിൽ ലയിക്കുന്നതിനു മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആയിരുന്ന വേളയിൽ ശബരിമല സീസൺ കാലത്ത് ഇന്ത്യയിലെ എല്ലാ ശാഖകളിൽനിന്നും സന്നിധാനത്ത് ജോലിചെയ്യാൻ ജീവനക്കാർ മുന്നോട്ടുവരുമായിരുന്നു.
എസ്.ബി.ഐയുടെ കേരള സോണിലുള്ള എല്ലാ ജീവനക്കാർക്കും ശബരിമല ശാഖയിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാൻ അവസരം ഒരുക്കും. ഇവരെ തിരഞ്ഞെടുക്കുന്നതിൽ പരാതി ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് നറുക്കെടുപ്പിലൂടെ ജീവനക്കാരെ നിയോഗിക്കുന്നത്, എസ്.ബി.ഐക്ക് സന്നിധാനത്തും എ.ടി.എമ്മും ശാഖയുമുണ്ട്. രണ്ടായിരത്തി ഒന്നുമുതൽ എസ്.ബി. ടി. ശാഖയായിട്ടാണ് തുടങ്ങിയത്.
രണ്ടു ഷിഫ്റ്റുകളിലായി പതിനാറു മണിക്കൂർ ആണ് എസ്.ബി.ഐ. സന്നിധാനം ശാഖാ പ്രവർത്തിക്കുന്നത്. ഒരു മാനേജർ, ഓഫീസർമാർ, പ്യൂൺ എന്നിവരടക്കം ആറുപേരെ വീതമാണ് ഇത്തവണ സന്നിധാനം ശാഖയിൽ നിയോഗിച്ചിരിക്കുന്നത്. പത്തുദിവസം നീളുന്നതാണ് സ്‌പെഷ്യൽ ഡ്യൂട്ടി. പത്ത് ബാച്ചുകളിലായി അറുപതുപേരെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്, ശബരിമലയിൽ തിരക്ക് കൂടുകയും തീർത്ഥാടകരിൽ ബാങ്കിങ് സേവനം ആശ്രയിക്കുന്നവർ വർധിക്കുകയും ആണെങ്കിൽ കൂടുതൽ ജീവനക്കാരെ അയയ്ക്കാനാണ് എസ്.ബി.ഐ.യുടെ തീരുമാനം. ശബരിമല ഡ്യൂട്ടി സേവനമായിട്ടാണ് ജീവനക്കാർ കാണുന്നത് അതാണ് ഇവിടേക്ക് സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാൻ അപേക്ഷകർ കൂടുന്നതിന് കാരണം.