- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ ലൈംഗികാവയവത്തോടെ പിറന്നു; ആൺകുട്ടിയായി വളർന്നു; ട്രാൻസ്ജെൻഡറായിരിക്കുമെന്ന് തോന്നിയിരുന്നെങ്കിലും ഗർഭിണിയാകുമെന്ന് കരുതിയില്ല; അമേരിക്കയിൽ ഒരു കൗമാരക്കാരൻ ഗർഭിണിയായ കഥ
തികച്ചും വിചിത്രങ്ങളായ കാര്യങ്ങളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പഴയ മുത്തശ്ശിമാർ താടിക്ക് കൈകൊടുത്ത് പറയുന്നതുപോലെ, 'കലികാല വൈഭവം' എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇതാ ഇപ്പോൾ അമേരിക്കയിൽ നിന്നും അതിവിചിത്രമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പുരുഷ ലൈംഗികാവയവത്തോടെ ജനിച്ച്, ഒരു ആൺകുട്ടിയായി വളർന്ന് വലുതായ കൗമാരക്കാരൻ ഗർഭിണിയായിരിക്കുന്നു. അതിലും വിചിത്രമായ കാര്യം ഇയാൾക്ക് പുരുഷ ലൈംഗികാവയവത്തോടൊപ്പം പ്രവർത്തന ക്ഷമമായ സ്ത്രീ പ്രത്യൂദ്പാദനാവയവം കൂടി ഉണ്ടെന്നുള്ളതാണ്.
ആൺകുട്ടിയായാണ് വളർത്തിയതെങ്കിലും മസച്ചുസറ്റ്സിലെ ബോസ്റ്റൺ സ്വദേശിയായ മൈക്കി ചാനൽ എന്ന 18 വയസ്സുകാരന് താൻ മറ്റ് ആൺകുട്ടികളിൽ നിന്നും വ്യത്യസ്തനാണെന്ന തോന്നൽ ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നു. ഗർഭാവസ്ഥയിൽ ലിംഗ നിർണ്ണയ പരിശോധന നടത്തിയപ്പോൾ, ജനിക്കാൻ പോകുന്നത് പെൺകുട്ടി ആയിരിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഒരു ആൺകുട്ടി ജനിച്ചപ്പോൾ മാതാപിതാക്കൾ മാത്രമല്ല, ഡോക്ടർമാരും അതിശയിച്ചുപോയിരുന്നു.
എന്നൽ, അധികം വൈകാതെ തന്നെ, ഇത് തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണെന്ന തോന്നൽ മൈക്കിയുമായി ഇടപഴകിയവർക്ക് തോന്നിയിരുന്നു. അഞ്ചാം വയസ്സുമുതൽ താൻ അമ്മയുടെ ലിപ്സ്റ്റിക്കും മറ്റുമായി കളിച്ചിരുന്നു എന്നും ഒരു ആൺകുട്ടിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മൈക്കി പറയുന്നു. എന്നാൽ, ഒരു കൗമാരക്കാരന്റെ ജീവിതത്തിലൂടെ താൻ കടന്നുപോയി. ഒരു സ്ത്രീ ശരീരമായിരുന്നു അവർക്ക്. മുഖത്ത് രോമങ്ങൾ കാര്യമായി വളർന്നിരുന്നില്ല. ഒരു ട്രാൻസ്ജെൻഡർ എന്ന രീതിയിലായിരുന്നു സഹപാഠികൾ തന്നെ കണക്കാക്കിയിരുന്നതെന്നും അവർ പറയുന്നു.
13 വയസ്സുള്ളപ്പോൾ സ്വവർഗ്ഗരതിയിൽ തല്പരനായി. കഴിഞ്ഞ വർഷം, സാധാരണയുള്ള പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ചപ്പോഴാണ് പ്രവർത്തനക്ഷമമായസ്ത്രീ പ്രത്യൂദ്പാദനാവയവം തന്റെ ശരീരത്തിനുള്ളിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം മൂത്രവിസർജ്ജനം നടത്തുമ്പോൾ എരിച്ചിൽ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് മൂത്രനാളി അൾട്രാസൗണ്ട് നടത്തുകയായിരുന്നു. അപ്പോഴാണ് തനിക്ക് സെർവിക്സ്, അണ്ഡാശയം, ഗർഭപാത്രം, ഫെല്ലോപിയൻ നാളികൾ തുടങ്ങിയ ആന്തരിക സ്ത്രീ പ്രത്യൂദ്പാദനാവയവങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്, അവർ പറയുന്നു.
ആദ്യം തനിക്കത് ഒരു തമാശയായാണ് തോന്നിയതെന്ന് മൈക്കി പറയുന്നു. എന്നാൽ, ഡോക്ടർമാർ തനിക്ക് അത് കാണിച്ചു തന്നപ്പോൾ ശരിക്കും ഞെട്ടി. വളരെ അപൂർവ്വമായ പെഴ്സിസ്റ്റന്റ് മ്യുല്ലേറിയൻ ഡക്ട് സിൻഡ്രം (പി എം ഡി എസ്) എന്ന അവസ്ഥയാണ് മൈക്കിന്റേത്. സ്ത്രീയുടെ പ്രത്യൂദ്പാദനവയവങ്ങളും പുരുഷ ലൈംഗികാവയവും ഉണ്ടാവുക എന്നതാണ് ഈ അവസ്ഥ. ഇത്തരത്തിലുള്ള അവസ്ഥയുള്ളവർക്ക് സാധാരണയായി യോനിമുഖം ഉണ്ടാകാറില്ലെങ്കിലും മൂത്രത്തിലൂടെയോ ശുക്ലത്തിലൂടെയോ ആർത്തവ രക്തം പുറത്തേക്ക് വമിക്കപ്പെടും.
നേരത്തേ 2015- ൽ ഇത്തരത്തിൽ മൂത്രത്തിൽ കൂടി രക്തം പോക്ക് പതിവായ ഒരാളെ പരിശോധിച്ചപ്പോൾ പി എം ഡി എസ് ആണെന്ന് തെളിഞ്ഞിരുന്നു. പിന്നീട് സ്ത്രീ അവയവങ്ങൾ അയാളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതേ ഉപദേശമായിരുന്നു മൈക്കിനും നൽകിയത്. എന്നാൽ തന്റെ പുരുഷ ലൈംഗികാവയവം വന്ധ്യമാണെന്ന തിരിച്ചറി മൈക്കിയെ ഇരുത്തി ചിന്തിപ്പിച്ചു. തനിക്ക് ഒരു കുഞ്ഞുണ്ടാവില്ലെന്നും, ഉണ്ടാകണമെങ്കിൽ അതിനെ തന്റെ ഗർഭപാത്രത്തിൽ തന്നെ വളർത്തണമെന്നും അയാൾ തിരിച്ചറിഞ്ഞു.
പിന്നീട് നിരവധി ചികിത്സകൾ തേടി. സ്ത്രീയുടെ അണ്ഡത്തിലേക്ക് പുരുഷ ബീജങ്ങൾ നേരിട്ട് പ്രവേശിപ്പിക്കുന്ന ഐ സി എസ് ഐ ആയിരുന്നു അതിൽ മുഖ്യം. മൈക്കിക്ക് യോനി ഇല്ലാത്തതിനാൽ ഉദരത്തിൽ ചെറിയൊരു ദ്വാരം സൃഷ്ടിച്ചിട്ടായിരുന്നു ഭ്രൂണം അവരുടെ ഫലോപിയൻ നാളിയിൽ സ്ഥാപിച്ചത്. ഗർഭധാരണത്തിന് വെറും 20 ശതമാനം സാധ്യതമാത്രമാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാലും അത് വിജയിച്ചു. ഇപ്പോൾ മൈക്കി 4 മാസം ഗർഭിണിയാണ്.
മറുനാടന് ഡെസ്ക്