- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ ജിഷ ആറു വർഷം മുൻപ് വരെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക; കഴിഞ്ഞ ഒരു വർഷമായി കാൽമുട്ട് രണ്ടും വളഞ്ഞ് നിവർന്ന് കിടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ: ഒറ്റമുറി വീട്ടിലെ ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കരുണയുള്ളവരുടെ കനിവ് തേടി ജിഷ മോൾ
കുറവിലങ്ങാട്: അസ്തി കഷ്ണം എന്നല്ലാതെ ശരീരം എന്നു പറയാൻ ഒന്നുമില്ല. 20 കിലോഗ്രം തൂക്കം പോലുമില്ലാത്ത ആ ശരീരത്തിന് ഒന്നു നിവർന്ന് കിടക്കണമെന്ന് ആഗ്രഹിച്ചാൽ പോലും സാധിക്കില്ല. കാൽമുട്ടുകൾ രണ്ടും വളഞ്ഞ അവസ്ഥയിൽ പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലാണ് ജിഷ എന്ന 38കാരി. ഒറ്റമുറി വീട്ടിൽ അതിദയനിയമായ അവസ്ഥയിലാണ് ജിഷമോളുടെയും കുടുംബത്തിന്റെയും താമസം.
മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം, ബിഎഡ്. 3 സ്‌കൂളുകളിൽ താൽക്കാലിക അദ്ധ്യാപികയായി ജോലി. ആറ് വർഷം മുൻപു വരെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു ജിഷ. ഇപ്പോൾ ഗുരുതര രോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ദുരിതങ്ങളുടെ നടുവിലാണ് ജിഷയുടെ ജീവിതം. അതിദയനീയമാണ് ജിഷയുടെയും കുടുംബത്തിന്റെയും അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീട്ടിൽ നിലത്ത് പായ വിരിച്ചാണ് കിടപ്പ്.
കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ പഴയ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൈത്തറയിൽ പി.എം.ജോസഫ്-തങ്കമ്മ ദമ്പതികളുടെ മകളാണ് ജിഷമോൾ ജോസഫ്. തല അറിയാതെ ഭിത്തിയിൽ ഇടിച്ചപ്പോൾ ഉണ്ടായ ക്ഷതമാണ് ജിഷയുടെ ജീവിതം ദുരിതക്കയത്തിലാക്കിയത്. 2014ലാണ് ജിഷയുടെ ജീവിതം മാറ്റിമറിച്ച അപകടം. എന്തോ സാധനം എടുത്ത ശേഷം പെട്ടെന്നു തിരിഞ്ഞപ്പോൾ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ കാര്യമായ പ്രശ്‌നങ്ങൾ തോന്നിയില്ല. പക്ഷേ മാസങ്ങൾക്കുള്ളിൽ അവസ്ഥ ഗുരുതരമായി. തലയിലുണ്ടായ ക്ഷതം മൂലം കഴിഞ്ഞ ഒരു വർഷമായി കിടപ്പിലാണ് ജിഷ. കാൽമുട്ടുകൾ രണ്ടും വളഞ്ഞ അവസ്ഥയിലായതിനാൽ നിവരാൻ സാധിക്കില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. ഹോമിയോ, ആയുർവേദ ചികിത്സകൾ പരീക്ഷിച്ചു. പക്ഷേ രോഗാവസ്ഥകളിൽ മാറ്റം വന്നില്ല. കൂലിപ്പണിക്കാരനായ ജോസഫിന്റെ ചെറിയ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ജിഷയുടെ 3 സഹോദരങ്ങൾ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നുണ്ട്. അവർക്കും സാമ്പത്തിക ശേഷി കുറവാണ്.
ചികിത്സിച്ചാൽ ജിഷയുടെ രോഗം മാറുമെന്നാണു ഡോക്ടർമാർ പറയുന്നത്. ആദ്യം വേണ്ടത് ഒറ്റമുറി വീട്ടിൽ നിന്നുള്ള മോചനവും സുരക്ഷിതമായ ഒരു താമസസ്ഥവുമാണ്. മനുഷ്യാവകാശ പ്രവർത്തകരായ മേമ്മുറി കാരിക്കാമുകളേൽ കെ.ജെ.പോൾ, ദേവമാതാ കോളജ് മുൻ അദ്ധ്യാപകൻ പ്രഫ.ടി.ടി.മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ ജിഷയുടെ അവസ്ഥ വിശദീകരിച്ചു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വനിതാ കമ്മിഷൻ അധ്യക്ഷ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്. ജിഷയുടെ അമ്മ തങ്കമ്മ ജോസഫിന്റെ പേരിൽ എസ്‌ബിഐ കുറവിലങ്ങാട് പള്ളിക്കവല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ37758577798. ഐഎഫ്എസ്സി കോഡ്ടആകച0012881. ജോസഫിന്റെ ഫോൺ നമ്പർ 9747781176.
മറുനാടന് മലയാളി ബ്യൂറോ