- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ച സംഭവം; ട്വിറ്റർ മാപ്പു പറഞ്ഞു: പിഴവുകൾ ഈ മാസം അവസാനത്തോട് കൂടി പരിഹരിക്കുമെന്ന് ട്വിറ്ററിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: ഇന്ത്യയുടെ ലഡാക്ക് ചൈനയിലാണെന്നു മാപ്പിൽ തെറ്റായി കാണിച്ചതിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റർ മാപ്പുപറഞ്ഞു. പിഴവുകൾ ഈ മാസം അവസാനത്തോട് കൂടി പൂർണായും പരിഹരിക്കുമെന്നും ട്വിറ്റർ കൂട്ടി ചേർത്തു.
ഡേറ്റ പ്രൊട്ടക്ഷൻ ബിൽ സംബന്ധിച്ച പാർലമെന്ററി പാനലിന് എഴുത്തിത്തയാറാക്കിയ മറുപടിയിലാണ് ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കാരെയ്ൻ മാപ്പ് അറിയിച്ചത്. ട്വിറ്റർ മാപ്പിൽ ലഡാക് ചൈനയുടെ ഭാഗമാണെന്ന് കാണിച്ചത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇന്ത്യ പ്രതികരിച്ചിരുന്നു. പിഴവിന് രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും വിശദീകരണം നൽകണമെന്നും പാനൽ കഴിഞ്ഞ മാസം ട്വിറ്ററിനെ അറിയിച്ചിരുന്നു.
ട്വിറ്റർ ഇന്ത്യയുടെ പ്രതിനിധികൾ ഹാജരായെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ക്രിമിനൽ കുറ്റമായതിനാൽ ട്വിറ്റർ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാർ എത്തണമെന്ന് പാനൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡാമിയൻ കാരെയ്ൻ നേരിട്ട് എത്തുകയായിരുന്നു. ഈ മാസം അവസാനത്തോടുകൂടി പിഴവുകൾ പൂർണമായും പരിഹരിക്കുമെന്നും കത്തിൽ പറയുന്നതായി പാനലിന്റെ അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.
സോഫ്റ്റ്‌വെയർ പിശകാണെന്നാണ് സത്യവാങ്മുലത്തിൽ ട്വിറ്റർ കാരണമായി പറയുന്നത്. ലഡാക്കിലെ ലേയിലുള്ള യുദ്ധസ്മാരകമായ ഹാൾ ഓഫ് ഫെയിമിനു മുന്നിൽനിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റിലാണ് 'ജമ്മു കശ്മീർ, ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന' എന്ന ജിയോ ടാഗ് നൽകിയത്. ഒക്ടോബർ 22ന് ഇക്കാര്യം കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പു നൽകിയിരുന്നു.