- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച കുട്ടികളെ പിടികൂടി ദുബായ് പൊലീസ്; മനപ്പൂർവ്വം പൊലീസ് വാാഹനത്തിലിടിപ്പിച്ച കുട്ടികൾ കാർ എതിർദിശയിലൂടെ ഓടിച്ചതായും റിപ്പോർട്ട്: ജീവന് ഭീഷണി ഉയർത്തു വിധത്തിൽ വാഹനം ഓടിച്ച കുട്ടികളെ പ്രോസിക്യൂഷന് കൈമാറി.
ദുബായ്: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുകയും പൊലീസ് വാഹനത്തിലിടിപ്പിക്കുകയും ചെയ്ത രണ്ട് കുട്ടികളെ ദുബായ് പൊലീസ് പിടികൂടിയ 14ഉം 15ഉം വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർ നിയമ നടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലൈസൻസില്ലാതെ സാഹസികമായി ഓടിച്ച വാഹനം ഇവർ മനപ്പൂർവ്വം പൊലീസ് വാഹനത്തിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് റാഷിദിയ്യ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. തുടർന്ന് വണ്ടി നിർത്താതെ പോയ കുട്ടികൾ പിന്നീട് എതിർ ദിശയിലാണ് വാഹനം ഓടിച്ചത്. ഇത് മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെയും കുട്ടികളുടെ തന്നെയും ജീവന് ഭീഷണിയുയർത്തുന്നതായിരുന്നു.
പൊലീസ് ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. തുടർ നിയമ നടപടികൾക്കായി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഡ്രൈവിങ് ലൈസൻസില്ലാതെ സാഹസികമായി വാഹനമോടിക്കുക, മനപ്പൂർവം പൊലീസ് വാഹനത്തിന് ഇടിക്കുക, മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തുക, പൊതുസ്വത്ത് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് കുട്ടികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.
മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ പതിപ്പിക്കണമെന്നും എങ്കിൽ ഇത്തരം നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാമെന്നും പൊലീസ് പറഞ്ഞു. ഡ്രൈവിങ് ലൈസൻസില്ലാതെ കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കരുത്.