- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാനിന്റെ സ്വിച്ച് ഓൺ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല; അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാൻ ചൂടായി; ഫാൻ കനോപി ഉരുകി ഷെൽഫിലുണ്ടായിരുന്ന ഫയലിൽ വീണ് തീപ്പിടിത്തമുണ്ടായി എന്ന വാദത്തിൽ ഉറച്ച് പൊലീസ്; സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന് ഉറപ്പിക്കാൻ ഇനി കേന്ദ്ര ലാബിലെ പരിശോധന
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന നിലപാടിൽ ഉറച്ച്. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ഫാനിന്റെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് കേന്ദ്ര ലാബിലേക്കയച്ചു. തീപ്പിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും. സ്വിച്ച് ഓണായിരുന്നുവെങ്കിലും ഫാൻ കറങ്ങിയിരുന്നില്ല എന്നാണ് കണ്ടെത്തൽ.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനയിൽ ഷോർട്ട്സർക്യൂട്ട് ഇല്ലെന്നാണ് കണ്ടെത്തൽ. ഫോറൻസിക് ലാബിലെ അന്തിമ പരിശോധനാ ഫലത്തിൽ ഫാനിൽ നിന്ന് തീപ്പിടിത്തമുണ്ടായില്ല എന്നാണ് പറയുന്നത്. പരിശോധനയക്ക് ശേഷം കോടതിയിൽ സമർപ്പിച്ച സാമ്പിളുകൾ കോടതിയുടെ അനുമതിയോടെ തിരികെ വാങ്ങി കേന്ദ്രലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രധാനമായും ഫാനിന്റെ പ്ലാസ്റ്റിക് പാർട്സുകളടക്കമുള്ള ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.
സംഭവ സമയത്ത് ഫാൻ പ്രവർത്തിച്ചിരുന്നില്ല എന്നാണ് പൊലീസിന്റെ നിഗമനം. ഫാനിന്റെ സ്വിച്ച് ഓൺ ആയിരുന്നെങ്കിലും കറങ്ങിയിരുന്നില്ല. രാവിലെ 9.30 മുതൽ വൈകുന്നേരം വരെ സ്വിച്ച് ഓൺ ആയി കിടന്നു. പക്ഷെ ഫാൻ പ്രവർത്തിച്ചില്ല. അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാൻ ചൂടായി. അങ്ങനെ ഫാൻ കനോപി ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഷെൽഫിലുണ്ടായിരുന്ന ഫയലിൽ വീണ് തീപ്പിടിത്തമുണ്ടായി എന്നുമാണ് നിഗമനം.
പ്ലാസ്റ്റിക് ഭാഗത്തിന്റെ മെൽറ്റിങ് പോയിന്റ് കണ്ടെത്താനാണ് കേന്ദ്രലാബിലേക്കയച്ചത്. ഫോറൻസിക് ലാബിൽ മെൽറ്റിങ് പോയിന്റ് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനമില്ല എന്നാണ് പൊലീസിന്റെ വിശദീകരണം.