- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷേയ്ഖ് മുഹമ്മദിന്റെ ഭാര്യയായിരിക്കവെ ബ്രിട്ടീഷ് ബോഡി ഗാർഡുമായി അവിശുദ്ധബന്ധം തുടർന്നു; ആരും അറിയാതിരിക്കാൻ മൂന്ന് ബോഡി ഗാർഡുമാർക്കും കോടികൾ നൽകി; കാമുകന് സമ്മാനിച്ചത് വിലപിടിപ്പുള്ള സമ്മാനങ്ങൾ; യു എ ഇ രാജകുമാരനെ ഉപേക്ഷിച്ച് ഓടി പോയ ഭാര്യയുടെ ഞെട്ടിക്കുന്ന കഥകൾ
തന്റെ പ്രണയത്തെക്കുറിച്ച് മൗനം പാലിക്കാൻ യു എ ഇ രാജകുമാരി കാമുകനായ ബോഡി ഗാർഡിന് നൽകിയത് 1.2 ദശലക്ഷം പൗണ്ട്. ഈ വിവരം രഹസ്യമാക്കി സൂക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് ബോഡിഗാർഡുമാർക്കും 1.2 മില്ല്യൺ പൗണ്ട് വീതം നൽകി. മാത്രമല്ല, 12,000 പൗണ്ട് വിലവരുന്ന വാച്ച് ഉൾപ്പടെ നിരവധി വിലപിടിച്ച സമ്മാനങ്ങളും നൽകി. റസൽ ഫ്ളവേഴ്സ് എന്ന ബ്രിട്ടീഷ് ബോഡി ഗാർഡിന്റെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഷെയ്ഖ് മുഹമ്മദ് അൽ മക്തൂം രാജകുമാരന്റെ ആറാമത്തെ ഭാര്യയായ ഹയാ രാജകുമാരി ചെലവാക്കിയത് ലക്ഷങ്ങൾ എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തന്റെ ഭർത്താവിനെതിരെയുള്ള കേസ് ലണ്ടനിലെ ഹൈക്കോടതിയിൽ വിചാരണയ്ക്ക് വന്നപ്പോഴാണ് രാജകുമാരിയും അംഗരക്ഷകനും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായുള്ള അവിഹിതബന്ധത്തിന്റെ കഥ ആദ്യമയി ലോകമറിഞ്ഞത്. കേസിൽ വിധി രാജകുമാരിക്ക് അനുകൂലമായിരുന്നു. അവരുടെ രണ്ട് കുട്ടികളുടെയും അവകാശം രാജകുമാരിക്ക് ലഭിക്കുകയും ചെയ്തു. ഈ വാർത്ത പുറത്തുവന്നതോടെ അംഗരക്ഷകനായ ഫ്ളവറിന്റെഭാര്യ അയാളെ ഉപേക്ഷിക്കുകയും ചെയ്തു. വിശ്വാസ വഞ്ചനയായിരുന്നു അവർ കാരണമായി പറഞ്ഞത്.
ഫ്ളവറിന്റെ ഭാര്യയാണ് തന്റെ മുൻഭർത്താവിന് രാജകുമാരി നൽകിയ വിലപിടിച്ച സമ്മാനങ്ങളെ കുറിച്ച് ആദ്യമായി പുറത്തു പറയുന്നത്. 37 കാരനായ തന്റെ മുൻഭർത്താവിനെ സമ്മാനങ്ങൾ നൽകി 46 കാരിയായ രാജകുമാരി വലയിലാക്കുകയായിരുന്നു എന്നാണ് അവർ പറയുന്നത്. വിദേശയാത്രകളിലെല്ലാം അടുത്തടുത്ത മുറികൾ തനിക്കും ഫ്ളവറിനുമായി വേണമെന്ന് രാജകുമാരി എപ്പോഴും നിർബന്ധം പിടിക്കുകായിരുന്നത്രെ. ബ്രിട്ടനിലായിരുന്ന സമയത്ത് മിക്ക രാത്രികളിലും ഹയ രാജകുമാരി തന്റെ അംഗരക്ഷകനോടൊപ്പം വെളിയിൽ പോകുമായിരുന്നു. ചില ദിവസങ്ങളിൽ മടങ്ങിയെത്തുക പിറ്റേന്നായിരിക്കും.
ഇത് തുടർന്നതോടെ, സ്നേഹനിധിയായ ഒരു ഭർത്താവായിരുന്ന ഫ്ളവർ തീരെ മാറിപ്പോയതായി അയാളുടെ മുൻഭാര്യയുടെ ഒരു സുഹൃത്ത് പറയുന്നു. നേരത്തേ പ്രിൻസസ് ഓഫ് വെയിൽസ്‌റോയൽ റെജിമെന്റിൽ പ്രവർത്തിച്ചിരുന്ന ഫ്ളവേഴ്സ് 2016 മുതലാണ് ഹയ രാജകുമാരിയുടെ സ്വകാര്യ അംഗരക്ഷകനായി എത്തുന്നത്. അതിനു ശേഷം നിരവധി വിദേശയാത്രകളിൽ രാജകുമാരിയെ അനുഗമിച്ചിരുന്നത് ഇയാളായിരുന്നു. സാവധാനം, ജോലി ഇല്ലാത്ത ദിവസങ്ങളിലും ഫ്ളവേഴ്സിന് രാജകുമാരിയുടെ ഫോൺ വിളികളും ടെക്സ്റ്റ് സന്ദേശങ്ങളും എത്താറുണ്ടായിരുന്നു എന്നും ഈ കുടുംബ സുഹൃത്ത് പറയുന്നു.
സുരക്ഷാ സംബന്ധിയായ കാര്യങ്ങൾക്കാണ് വിളിക്കുന്നതെന്ന് ഫ്ളവേഴ്സ് തന്റെ ഭാര്യയോട് പറഞ്ഞിരുന്നെങ്കിലും മണിക്കൂർ നീളുന്ന സംഭാഷണവും ചാറ്റിംഗും അവരിൽ സംശയം ഉയർത്തിയിരുന്നു. പൊതുവേ ഷെയ്ഖിന്റെ കുടുംബം അംഗരക്ഷകരോട് വളരെ ഉദാരമായിട്ടായിരുന്നു പെരുമാറിയിരുന്നതെങ്കിലും, ഹയ അതിലൊക്കെ അപ്പുറമുള്ള കാര്യങ്ങളാണ് ഫ്ളവേഴ്സിന് നൽകിയിരുന്നത്. ഇതെല്ലാം അയാളുടെ ഭാര്യയിൽ സംശയം ഉയർത്തിയിരുന്നു.
2016-ൽ തന്നെ, ജോർദ്ദാൻ രാജാവിന്റെ മകൾ കൂടിയായ ഹയ നീന്തൽ വസ്ത്രമണിഞ്ഞ് നിൽക്കുന്ന ഒരു ചിത്രം ഫ്ളവേഴ്സിന് അയച്ചത് അയാളുടെ ഭാര്യ കണ്ടുപിടിച്ചതോടെയാണ് അവരുടെ സംശയം ബലപ്പെട്ടത്. ഇതിനെ തുടർന്ന് അവരുടെയിടയിൽ വഴക്ക് മൂത്തു. മാസങ്ങൾക്ക് ശേഷം, ഫ്ളവേഴ്സ് അയാളുടെ ഭാര്യയോട് താൻ അവരെ സ്നേഹിക്കുന്നില്ല എന്ന് പറയുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ.
അവസാനം ഫ്ളവേഴ്സിന്റെ വാഷ്ബാഗിൽ കോണ്ടം പാക്കറ്റുകൾ കണ്ടെത്തിയതോടെ ഭാര്യയുടെ നിയന്ത്രണം നഷ്ടമായി. ലണ്ടനിൽ ഷേയ്ഖ് വാങ്ങിയ 3.000 ഏക്കർ പുരയിടത്തിലെ കൂറ്റൻ ബംഗ്ലാവിൽതാമസിക്കുമ്പോൾ, പലപ്പോഴും രാത്രി വൈകി ഹയയും ഫ്ളവേഴ്സും പുറത്തുപോയി മടങ്ങി വരുന്നത് സി സി ടി വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. അവിടത്തെ ജീവനക്കാർക്ക് ഒക്കെ ഇവരുടെ ബന്ധം അറിയുകയും ചെയ്യാമായിരുന്നു. അവസാനം 2017 ലാണ് ഫ്ളവർ വിവാഹമോചനം നേടുന്നത്.
രണ്ടു വർഷം നീണ്ടുനിന്ന ഈ പ്രണയബന്ധം പുറത്തറിയുമെന്ന ഘട്ടത്തിലായിരുന്നു ഹയാ രാജകുമാരി തന്റെ രണ്ട് കുട്ടികളുമായി ദുബായ് വിട്ട് ലണ്ടനിലെത്തിയത്. തുടർന്ന് കുട്ടികളെ തിരിച്ചു തരാൻ ആവശ്യപ്പെട്ട് ഷേയ്ഖ് നല്കിയ കേസിൽ പക്ഷെ, അവർ വിജയിച്ചു. ഈ കേസിനിടയിലും ഹയയും ഫ്ളവേഴ്സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു. അന്ന് ഫ്ളവേഴ്സിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഒരു അംഗരക്ഷകൻ എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ