- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകം; എബിന്റെ മരണം സംഭവിച്ചത് കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ്: കൊലപാതക ശേഷം എബിനെ കനാലിൽ തള്ളി് സുഹൃത്തുക്കൾ: ഇതര സംസ്ഥാനത്തേക്ക് കക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകം. കൊരട്ടി തിരുമുടിക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന എബിൻ ഡേവിസാണ് (33) കൊല്ലപ്പെട്ടത്. യുവാവ് കനാലിൽ വീണല്ല മരിച്ചതെന്നും കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഇതര സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
കള്ളു ഷാപ്പിൽ വെച്ച് എബിനെ സുഹൃത്തുക്കളായ അനിലും വിജിത്തും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലിൽ രണ്ടു ദിവസം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേർന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പിൽ കയറി കള്ളു കുടിച്ചിരുന്നു. ഇതിനിടെ, അനിലന്റെ പഴ്‌സ് എബിൻ മോഷ്ടിച്ചു. ഇതേചൊല്ലി, വാക്കേറ്റവും ബഹളുവുമുണ്ടായി. അനിലും വിജിത്തും ചേർന്ന് എബിനെ മർദ്ദിച്ചവശനാക്കി. വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളിൽ തുളഞ്ഞു കയറി.
അബോധാവസ്ഥയിലായ എബിനെ കനാലിൽ തള്ളി ഇരുവരും മടങ്ങി. പുലർച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം ഇതരസംസ്ഥാനത്തേയ്ക്കു കടക്കാൻ ശ്രമിച്ചു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസിന്റെ വലയിലായി. വിജിത്ത് എട്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അനിലാകട്ടെ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. എബിനും ക്രിമിനൽ കേസിലെ പ്രതിയായിരുന്നു. കൊരട്ടി ഇൻസ്‌പെക്ടർ ബി.കെ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ