ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ ഡിസംബർ 31 അർധരാത്രി വരെ നീട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കുന്നതു സ്ഥിതി വഷളാക്കുമെന്നു വിലയിരുത്തിയാണു നടപടി.

വിദേശ ചരക്കുവിമാനങ്ങൾ, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് സർവീസുകൾ എന്നിവയ്ക്കു വിലക്കു ബാധകമല്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു. വന്ദേഭാരത് വിമാനങ്ങളും വിവിധ രാജ്യങ്ങളുമായുള്ള യാത്രാകരാറിന്റെ ഭാഗമായുള്ളവയും സർവീസ് നടത്തും.