സ്വന്തം നഗ്‌നചിത്രങ്ങളും ലൈംഗിക പരാമർശങ്ങളുമായി പ്രശസ്തി നേടാൻ ശ്രമിക്കുന്ന സ്ത്രീകളുടെ, പുരുഷന്മാരുടെയും കഥകൾ സമൂഹമാധ്യമങ്ങളിൽ ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. അതിൽ നിന്നും അൽപം വ്യത്യസ്തമായാണ് ഇവിടെ എയർഹോസ്റ്റസ് എന്നവകാശപ്പെടുന്ന ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. ബ്രിട്ടീഷ് എയർവേയ്സിലെ എയർഹോസ്റ്റസ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇവർ, ബ്രിട്ടീഷ് എയർവേയ്സിൽ യാത്രചെയതാൽ, യാതയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഇതിനായി പണം മുടക്കാൻ താത്പര്യമുള്ളവർക്ക് മിലെ ഹൈ ക്ലബ്ബിൽ അംഗത്വം നേടാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.

വിമാനത്തിനുള്ളിൽ, യൂണിഫോമിൽ തന്നെയുള്ള അർദ്ധ നഗ്‌ന ചിത്രങ്ങളുമായാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്. അടിവസ്ത്രം കാണിച്ചു നിൽക്കുന്നതും, സ്‌കേർട്ട് ഉയർത്തി പിടിക്കുന്നതും ഒക്കെയായ ചിത്രങ്ങളിൽ ഒന്ന് അവരുടെ കാലുകൾ കാണിച്ചുകൊണ്ടുള്ളതാണ്. ''പ്രിയപ്പെട്ട യാത്രക്കാരാ, ഞാൻ വിമാനത്തിനകത്തെ നിങ്ങളുടെ ആനന്ദമാണ്. ഞാൻ നിങ്ങൾക്കായി എന്താണ് ചെയ്യേണ്ടത്?'' എന്നൊരു അടിക്കുറിപ്പും ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്.

പേരു വെളിപ്പെടുത്താത്ത ഈ എയർഹോസ്റ്റസ് ഒരു മാധ്യമത്തോട് പറഞ്ഞത് താൻ ബ്രിട്ടീഷ് എയർവേയ്സിൽ ജോലി ചെയ്യുന്നു എന്നും ഓൺലൈൻ വഴി തന്റെ അടിവസ്ത്രങ്ങൾ ജോഡി ഒന്നിന് 25 പൗണ്ട് വീതം വിലയീടാക്കി വിറ്റ് അധിക വരുമാനം ഉണ്ടാക്കുന്നു എന്നുമാണ്. നേരിട്ടുള്ള സേവനത്തിന് കൂടുതൽ തുക ഈടാക്കുമെന്നും അവർ പറയുന്നു. മാത്രമല്ല, യാത്രക്കാർ പണം നൽകാൻ തയ്യാറാണെങ്കിൽ, വിമാനയാത്രയ്കിടയിൽ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്നും ഇവർ ഇവരുടെ ബ്ലോഗിൽ എഴുതിയിട്ടുണ്ട്.

നേരിട്ട് കാണുവാൻ മാത്രമായി 50 പൗണ്ട് നൽകണമെന്ന് പറയുന്ന ഇവർ പിന്നീടുള്ള നിരക്കുകൾ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സേവനത്തെ ആശ്രയിച്ചായിരിക്കും എന്നും പറയുന്നു. ലണ്ടനിലെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് അവിടെ വച്ചു കാണാമെന്നും പറയുന്നുണ്ട്. യാത്രക്കാരുമായി മാത്രമല്ല, തന്റെ സഹപ്രവർത്തകരുമായും താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും ഇവർ പറയുന്നു. കാൽപാദങ്ങൾക്കിടയിൽ ഒരു ഗ്ലാസ്സ് വൈനുമായി ഇരിക്കുന്ന ഒരു ചിത്രത്തിനു താഴെ അവർ അവകാശപ്പെടുന്നത് അവർ അവരുടെ വിമാനത്തിലെ പൈലറ്റിനോടൊപ്പം മദ്യപിക്കുകയാണെന്നാണ്. അതുകൊണ്ടുതന്നെ പൈലറ്റിന് എന്തുവേണമെങ്കിലും അവരോട് ചെയ്യാമെന്നും പറയുന്നു.

ബ്രിട്ടീഷ് എയർവേയ്സ് ഈ പോസ്റ്റുകൾ ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാർ മാന്യമായി പെരുമാറണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് എയർവേയ്സ് വക്താവ് അറിയിച്ചു. എന്നാൽ, ഇവർ ഒരു ലൈംഗിക തൊഴിലാളി മാത്രമാകാം എന്നാണ് ബ്രിട്ടീഷ് എയർവേയ്സിലെ ഒരു ജീവനക്കാരൻ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധിമൂലം എയർവേസ് മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാകാം ഇതെന്നാണ് മറ്റൊരാളുടെ അഭിപ്രായം.