- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട എസ്ഐയെ പിരിച്ചു വിട്ടു; പണിതെറിച്ചത് കാസർകോട് ടെലികമ്യൂണിക്കേഷൻ യൂണിറ്റിലെ എസ്‌ഐ. ആർ.പി.സുദർശന്
കാസർകോട്: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട കാസർകോട് ടെലികമ്യൂണിക്കേഷൻ യൂണിറ്റിലെ എസ്‌ഐ. ആർ.പി.സുദർശനെ പിരിച്ചുവിട്ട് എ.ഡി.ജി.പി. മനോജ് എബ്രഹാം ഉത്തരവിറക്കി. ശാസ്താംകോട്ട സ്വദേശിയാണ് സുദർശൻ. 2014 ഓഗസ്റ്റ് ഒൻപതിന് ഇയാൾ നൽകിയ ചെക്ക് പണമില്ലാതെ മടങ്ങി.
തുടർന്ന് ശാസ്താംകോട്ട കോടതി മൂന്നുമാസം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. തുടർന്നാണ് നടപടി. വിധിയിൽ അപ്പീൽ നൽകുന്നതിന് ചെക്ക് കൊടുത്ത ദിവസം താൻ കാസർകോട് ഡ്യൂട്ടിയിലാണെന്ന് കാണിച്ച് ഇയാൾ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിൽ കാസർകോട് പൊലീസ് മറ്റൊരു കേസും രജിസ്റ്റർചെയ്തിരുന്നു.
Next Story