ജിദ്ദ: ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നത് പാക്കിസ്ഥാൻ പൗരൻ. ഇൻഡ്രസ്ട്രിയൽ സിറ്റിയിലുണ്ടായ കത്തിക്കുത്തിൽ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുൽ അസീസ് ആണ് കൊല്ലപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഫാർമസ്യൂട്ടിക്കൽ സൊല്യൂഷ്യൻ ഇൻഡസ്ട്രിയൽ എന്ന കമ്പനിയിൽ മെയിന്റിനെൻസ് സൂപ്പർവൈസറായിരുന്നു അബ്ദുൽ അസീസ്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നു.