- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനത്തിനു കൂടുതൽ തീർത്ഥാടകർക്ക് അനുമതി; തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശിക്കാം
തിരുവനന്തപുരം: ശബരിമല ദർശനത്തിനു കൂടുതൽ തീർത്ഥാടകർക്ക് അനുമതി. തിങ്കൾ മുതൽ വെള്ളിവരെ ആദ്യ 5 ദിവസങ്ങളിൽ 2000 പേർക്കു വീതവും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കു വീതവും ഇനി ദർശനം നടത്താമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇത് യഥാക്രമം 1000, 2000 എന്നിങ്ങനെയായിരുന്നു. പൂർണമായി ഓൺലൈൻ വഴിയാണ് ബുക്കിങ്. വെബ്സൈറ്റ്: https://sabarimalaonline.org.
തീർത്ഥാടകർ നിലയ്ക്കലിൽ എത്തുമ്പോൾ 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലിലും ശബരിമലയിലേക്കുള്ള യാത്രയിലുടനീളവും ക്രമീകരിച്ച അംഗീകൃത കോവിഡ് കിയോസ്‌കിൽ തീർത്ഥാടകർക്കു പരിശോധന നടത്താം.
Next Story