- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കോവിഡ് കാലത്ത് പട്ടിണിക്കിട്ടല്ലല്ലോ സാറെ; ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുന്നത്: ഈ ശബ്ദം കൂടി മാധ്യമങ്ങൾ കേൾപ്പിക്കണം: രഞ്ജിത്ത്
വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ വച്ച് തനിക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവം തുറന്നു പറഞ്ഞ് സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്. കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് തനിക്ക് വയനാട്ടിൽ വച്ചുണ്ടായ അനുഭവം പങ്കുവെച്ചത്.
വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പോയപ്പോൾ ഞാൻ ഒരു കടയിൽ ചായ കുടിക്കാൻ കയറി. എന്തൊക്കെയാണ് വിശേഷങ്ങൾ ? ഇലക്ഷൻ വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തി. ഇവിടെ എന്താണ് വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എൽഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല അസംബ്ലി ഇലക്ഷൻ എന്താകും എന്നാണ് ഞാൻ ചോദിച്ചത് എന്ന് വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. 'പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങൾക്ക് റേഷൻകടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെൻഷൻ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോൾ കുടിശ്ശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ' അസംബ്ലി ഇലക്ഷൻ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്: രഞ്ജിത്ത് പറഞ്ഞു.
ഈ ശബ്ദം കൂടി മാധ്യമങ്ങൾ കേൾപ്പിക്കണമെന്നും ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനിൽ നിന്നാണ് പ്രകടന പത്രിക രഞ്ജിത് ഏറ്റുവാങ്ങിയത്.