- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ എണ്ണക്കമ്പനികളിലും ആരോഗ്യ മേഖലയിലും ജോലി വാഗ്ദാനം ചെയ്ത് മൂന്നംഗ സംഘം നടത്തിയത് വൻ തട്ടിപ്പ്; കെണിയിൽ വീണവർക്ക് നഷ്ടമായത് നാലരക്കോടിയോളം രൂപ: പനമ്പള്ളി നഗറിലെ ജോർജ് ഇന്റർനാഷനലിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നാലരക്കോടിയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ നെയ്ശേരി നാരകത്തിങ്കൽ വീട്ടിൽ ആദർശൻ ജോസ് (ഉദയൻ 44), കോട്ടയം നീണ്ടൂർ ചാമക്കാലയിൽ വീട്ടിൽ വിൻസെന്റ് മാത്യു (60), പാലക്കാട് കരിമ്പുഴ വാക്കടപ്പുറം മാപ്പിളശേരിൽ വീട്ടിൽ പ്രിൻസി ജോൺ (36) എന്നിവരാണ് അറസ്റ്റിലായത്.
പനമ്പിള്ളി നഗറിൽ പ്രവർത്തിച്ചിരുന്ന ജോർജ് ഇന്റർനാഷനൽ എന്ന റിക്രൂട്‌മെന്റ് ഏജൻസിയുടെ പേരിൽ വിദേശത്തു തൊഴിൽ വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.ഗൾഫിലെ സ്വകാര്യ കമ്പനികളിലും കുവൈത്തിൽ എണ്ണ കമ്പനിക്കു കീഴിലുള്ള ആശുപത്രികളിലും ഷാർജയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലും നഴ്‌സിങ്, ലാബ് ടെക്‌നിഷ്യൻ ഒഴിവുകളുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. നിരവധി പേരാണ് ഇവർക്കെതിരെ പരാതി നൽകിയത്.