ബ്രിട്ടന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരിഹാസ്യമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത് യൂറോപ്യൻ യൂണിയൻ അവസാനിപ്പിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ബ്രെക്സിറ്റ് ചർച്ചകളിൽ നിന്നും പിന്മറുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.

ഭാവിയിൽ ബ്രിട്ടനെ ബ്രസ്സൽസിന്റെ നിയമങ്ങൾക്ക് വിധേയമാക്കുന്ന ഒരു കരാറിലും ഒപ്പുവയ്ക്കില്ലെന്ന് മുഖ്യ പ്രതിനിധി ഡേവിഡ് ഫ്രോസ്റ്റിനെ ബോറിസ് ജോൺസൺ അറിയിച്ചു, അതേസമയമ്മ് പാരിസ്ഥിതി പ്രശ്നങ്ങൾ, തൊഴിൽ അവകാശം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ബ്രിട്ടനുമായുള്ള വ്യാപാരങ്ങളിൽ ടാരിഫ് ഏർപ്പെടുത്തണമെന്ന് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു.

ഇരു വിഭാഗങ്ങളോടും നോ ഡീൽ എന്ന സാഹചര്യം ഒഴിവാക്കണമെന്ന് അയർലൻഡ് അഭ്യർത്ഥിച്ചു. അതേസംയം മാക്രോണുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത് ജർമ്മൻ ചാൻസലർ ഏഞ്ചെല മേർക്കെ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഇടയിൽ ഒരു കരാറിനായി ശ്രമിക്കുന്നുണ്ട് എന്നാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യൂറോപ്യൻ യൂണിയൻ ചില നീക്കുപോക്കുകൾക്ക് തയ്യാറായേക്കുമെന്ന് ഡച്ച് വൃത്തങ്ങളും സൂചിപ്പിച്ചു. യൂറോപ്യൻ മത്സ്യബന്ധന ബോട്ടുകൾക്ക് ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിൽ ഏതുവരെ വരാം എന്ന കാര്യത്തിൽ ചില തീരുമാനങ്ങൾക്ക് അടുത്തെത്തിയിട്ടുണ്ട് എന്നാണ് സൂചന.

അവസാനത്തെ പകിടയേറ് എന്ന് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിച്ച അവസാന വട്ട ചർച്ചകൾക്കായി ബ്രിട്ടൻ പ്രതിനിധി ലോർഡ് ഫ്രോസ്റ്റ് ഇന്നലെ ബ്രസ്സൽസിലേക്ക് പോയി. യൂറോപ്യൻ യൂണിയൻ പ്രതിനിധി ബർണിയറുമായി അദ്ദേഹം ഇന്ന് അവസാനവട്ട ചർച്ചകൾ നടത്തും. അതേസമയം, കൂടുതൽ ചർച്ചകൾക്ക് താത്പര്യം കാണിക്കാത്തതുപോലെയാണ് ബോറിസ് ജോൺസൺ പെരുമാറുന്നത്. അഭ്യന്തര വാണിജ്യ ബില്ലിൽ നിന്നും നേരത്തേ നീക്കം ചെയ്ത നിബന്ധനകൾ പുനഃസ്ഥാപിക്കാൻ അദ്ദേഹം ഇന്ന് ടോറി എം പിമാരുമായി ചർച്ച നടത്തും എന്നാണ് അറിയാൻ കഴിയുന്നത്.

നോർത്തേൺ അയർലൻഡിനേയും ബാക്കി ബ്രിട്ടീഷ് പ്രദേശത്തേയും വിഭജിക്കുന്ന തരത്തിലുള്ള വാണിജ്യ കരാർ മറികടക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഈ നിബന്ധനകൾ. ഇവ പുനഃസ്ഥാപിക്കുന്നത് അന്താരാഷ്ട്ര വാണിജ്യ നിയമങ്ങൾക്ക് എതിരാണെന്നാണ് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. ഇത് പുനഃസ്ഥാപിക്കുന്നത് ചർച്ചകളുടെ പുരോഗതിയെ വിപരീതമായി ബാധിക്കുമെന്ന് ബാർണിയർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതേസമയം, ഇനിയും ചർച്ചകൾ തുടരുന്നതിൽ കാര്യമുണ്ടോ എന്നന്വേഷിച്ച് ഇന്നലെ വൈകുന്നേരം ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെർ ലെയെനുമായി ഫോണിൽ സംസാരിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നു.

കാര്യങ്ങൾ ബ്രിട്ടന്റെ വഴിയിൽ നീങ്ങുന്നതിൽ നോ ഡീൽ അവസ്ഥയിലേക്ക് പോകാനാണ് പൊതുവേ ഭരണകക്ഷിക്കുള്ളിലെ വികാരം. എന്നാൽ, ഇത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടായാൽ അത് മരുന്നുകൾ ഉൾപ്പടെയുള്ള പല അത്യാവശ്യ വസ്തുക്കളുടെ വിതരണത്തേയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകുന്ന ഒരു സർക്കാർ രേഖ ഇന്നലെ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. പരിസ്ഥിതി വകുപ്പ് സെക്രട്ടറി പറഞ്ഞത്,

ഇത്തരം സാഹചര്യത്തിൽ നിലവിൽ വന്നേക്കാവുന്ന ടാരിഫ് വഴി ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിക്കുമെന്നാണ്. എന്നാൽ നാമമാത്രമായെ വിലവർദ്ധിക്കുകയുള്ളു.