- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സ്ഥല വിൽപന നടത്തിയത് 22 ലക്ഷം രൂപയ്ക്ക്; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത് കേസെല്ലാം ഒതുക്കാൻ; ഹൈക്കോടതി നിലപാട് എടുത്തപ്പോൾ നീക്കം തിരിച്ചടിയായി; ജയിലിൽ കഴിയുമ്പോഴും അതിവിശ്വസ്തയെ സസ്പെന്റ് ചെയ്യാതെ പിണറായി സർക്കാർ; അഴിക്കുള്ളിലും സർക്കാർ ഉദ്യോഗസ്ഥയായി ഖജനാവിലെ പണാപഹരണ കേസിലെ പ്രതി തുടരുമ്പോൾ
തൃശൂർ: തൃശൂരിൽ സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ആയിരിക്കെ 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥയ്ക്ക് ഇനിയും സസ്‌പെൻഷൻ ഇല്ല. വടകര വ്യവസായ വികസന ഓഫിസർ പത്തനംതിട്ട അടൂർ ഏഴംകുളം പണിക്കശേരിയിൽ ബിന്ദുവാണ് (47) ജയിലിൽ കഴിയുമ്പോഴും സർക്കാർ സർവീസിൽ തുടരുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിലായപ്പോഴും വിഐപി സംരക്ഷണമാണ് ഇവർക്കു ലഭിക്കുന്നത്. കോഫി ഹൗസ് പിടിച്ചടക്കാനുള്ള ശ്രമം കോഫി ഹൗസ് ജീവനക്കാർ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുകയായിരുന്നു.
ഇന്ത്യൻ കോഫി ഹൗസുകൾ പിടിച്ചെടുക്കാനുള്ള സിപിഎം ശ്രമത്തിനു പിന്തുണ നൽകാൻ നിയോഗിക്കപ്പെട്ട ഈ ഉദ്യോഗസ്ഥയാണ് ജയിലിലുള്ളത്. സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥയാണ് ഇവർ. അതുകൊണ്ട് തന്നെ ജയിലിൽ കിടക്കുന്ന ഇവരെ സംരക്ഷിക്കാൻ സർക്കാർ നിയമങ്ങളും കീഴ്‌വഴക്കങ്ങളും വളച്ചൊടിക്കുകയാണെന്ന പരാതി സജീവമാണ്. തട്ടിച്ചെടുത്ത പണം ഇവർ തിരിച്ചടച്ചിട്ടുണ്ട്. അങ്ങനെ കേസ് ഒതുക്കാനും ശ്രമിച്ചു. എന്നാൽ ഹൈക്കോടതിയുടെ ഇട
മുൻപ്, ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാൻ അഡ്‌മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കുമായി 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്. അന്ന്, വ്യവസായ വാണിജ്യ ഡയറക്ടർ തട്ടിപ്പു തിരിച്ചറിഞ്ഞ് ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പാർട്ടി ഇടപെട്ടു തിരിച്ചെടുത്തിരുന്നു.
ബിന്ദു താത്കാലിക ലിക്വിഡേറ്റർ ആയി നിയമിതയായ ശേഷം ലിക്വിഡേറ്റർ അക്കൗണ്ടിൽ നിന്ന് 22 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വ്യവസായ വികസന ഓഫീസർ തസ്തികയിൽ ഇരുന്ന ബിന്ദുവിനെ വ്യവസായ വകുപ്പ് ഡയറക്ടർ സസ്‌പെൻഡ് ചെയ്യുന്നത്. എന്നാൽ ധനാപഹരണത്തിനു നടപടി നേരിടുന്ന ഉദ്യോഗസ്ഥയെക്കൊണ്ട് ഈ പണം തിരികെ അടപ്പിക്കാതെ തന്നെയാണ് തിരിച്ചെടുത്തത്. അതിന് ശേഷം പണം അടച്ചു. അപ്പോഴേക്കും പൊലീസ് നടപടികളിൽ കുടുങ്ങി. മുൻകൂർ ജാമ്യം എടുത്ത് കേസൊഴിവാക്കാനുള്ള നീക്കവും പൊളിഞ്ഞു.
ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ എസ്‌ബിഐ ശാഖയിൽ 67341279770 അക്കൗണ്ട് നമ്പറിൽ 2280000 രൂപ നിക്ഷേപിച്ചിരുന്നു. ലിക്വിഡേറ്റർ എന്ന നിലയിൽ തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രം സ്ഥലം തൃശൂർ കോർപറേഷന് വില്പന നടത്തിയപ്പോൾ ലഭിച്ച തുകയാണ് ലിക്വിഡേറ്റർ എന്ന നിലയിൽ ബിന്ദുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഈ തുക പല തവണ ബിന്ദു തന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇങ്ങിനെ മാറ്റി മാറ്റി ഒടുവിൽ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ അവശേഷിച്ചത് 297687 രൂപ മാത്രമാണെന്നാണ് വ്യവസായ വാണിജ്യ ഡയറക്ടർ ബിന്ദുവിന് നൽകിയ കുറ്റാരോപണ മെമോയിൽ പറയുന്നത്.
വ്യവസായവകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത ഹിയറിംഗിൽ ഈ തുക താൻ തിരിമറി നടത്തിയെന്നും ഈ തുക പലിശ സഹിതം തിരിച്ചടയ്ക്കാമെന്നും ബിന്ദു തന്നെ സമ്മതിച്ചതാണ്. ഏപ്രിൽ മുപ്പതിന് മുൻപ് ഈ തുക തിരിച്ചടയ്ക്കാം എന്നാണ് ബിന്ദു സമ്മതിച്ചു. അതുകൊണ്ട് തന്നെ അവർക്കെതിരെ നടപടിയും എടുക്കാം. തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സഹകരണ സംഘത്തിന്റെ 3..5 സെന്റ് സ്ഥലം വിൽപ്പന നടത്തി. ലിക്വിഡേറ്ററിനു സ്വന്തം അക്കൗണ്ട് തുടങ്ങാം. അത് ലിക്വിഡേറ്ററുടെ പേരിലുമാകാം. ഇങ്ങിനെ ബിന്ദു തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് സ്ഥല വിൽപ്പനയിൽ വന്ന തുക സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കും ബിന്ദു വകമാറ്റിയത്. പ്രശ്നം മനസിലാക്കിയപ്പോൾ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ തന്നെ വ്യവസായവകുപ്പ് ഡയറക്ടർക്ക് ലിക്വിഡേറ്റർ ആയ ബിന്ദു നടത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റർ ആയപ്പോൾ സംഘത്തിന്റെ സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വില്പനയ്ക്കായി ലേല നോട്ടീസ് ഇറക്കി എന്ന് ബിന്ദു പറഞ്ഞെങ്കിലും ലേലത്തിന് ആരും വന്നില്ല എന്നാണ് റിപ്പോർട്ട് നൽകിയത്. അംഗനവാടി നടത്താൻ ഈ സ്ഥലം കോർപറേഷന് ആവശ്യമുണ്ടെന്നും അതിനാൽ കോർപ്പറേഷന് സ്ഥലം വില്പന നടത്തി എന്നാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.