ടുന്ന കാറിന്റെ വാതിലിൽ ഇരുന്ന് മദ്യപിച്ച യുവാക്കളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവാക്കൾക്കെതിരെ നടപടി എടുത്ത് പൊലീസ്. ജീവന് അപകടകരമാം വിധത്തിൽ കാറിൻഡറെ വാതിലിൽ ഇരുന്ന് വെള്ളമടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കളും കുടുങ്ങിയത്.

ഡിസംബർ രണ്ടിന് രാവിലെ 1.25-ന് മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ എക്സ്പ്രസ് വേയിലൂടെ പോയ കാറിന്റെ പിന്നിലെ ഡോറിന്റെ വിൻഡോയിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിലുള്ള വ്യക്തിയാണ് വീഡിയോ എടുത്തത്.

വാഹനത്തിന്റെ നമ്പറും സംഭവം നടന്ന സമയവും ഉൾപ്പെടെ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് വാഹനത്തിലുണ്ടായിരുന്ന യുവാക്കൾക്കെതിരേ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

മുംബൈയിലെ താക്കൂർ കോംപ്ലക്സിൽ താമസിക്കുന്ന യുവാക്കളാണ് ഈ അതിസാഹസത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് ഈ യുവാക്കൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.