- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുളിക്കുന്നത് വീഡിയോയിൽ പകർത്തി; ദൃശ്യങ്ങൾ കാണിച്ച് ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തത് ബിജെപി കൗൺസിലർ: കൗൺസിലറുടെ ഒത്താശയോടെ സുഹൃത്തും പീഡിപ്പിച്ചതായി സ്ത്രീ: കേസെടുത്ത് പൊലീസ്
ബാർമർ: കുളിക്കുന്നത് വീഡിയോയിൽ പകർത്തിയ ശേഷം ദൃശ്യങ്ങൾ കാണിച്ച് ബന്ധുവായ യുവതിയെ ബിജെപി കൗൺസിലർ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഭർത്താവില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാൾ ബന്ധുവായ സ്ത്രീ കുളിക്കുന്നതു വിഡിയോയിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി അവരെ ബലാത്സംഗം ചെയ്യുക ആയിരുന്നു.
കൗൺസിലറുടെ ഒത്താശയോടെ സുഹൃത്തും പീഡിപ്പിച്ചെന്ന് പീഡനത്തിന് ഇരയായ സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കാന്തിലാൽ എന്ന കൗൺസിലർ ഇടയ്ക്കൊക്കെ സ്ത്രീയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു.
ഭർത്താവില്ലാത്ത സമയത്ത് എത്തിയ കൗൺസിലർ താൻ കുളിക്കുന്നത് ചിത്രീകരിച്ചെന്നും വിഡിയോ സമൂഹമാധ്യമത്തിൽ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നുമാണു പരാതി. പിന്നീട് കാന്തിലാലിന്റെ സുഹൃത്തായ ജോധ്റാമും പീഡിപ്പിച്ചതായി ഇവർ പൊലീസിനോടു പറഞ്ഞു.