- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുഹൃത്തിന് മയക്കു മരുന്നു നൽകി അബോധാവസ്ഥയിലാക്കിയ ശേഷം റഷ്യൻ വംശജയായ ഭാര്യയെ പീഡിപ്പിച്ചു; സൈനിക ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത് പൊലീസ്
കാൻപുർ: റഷ്യൻ വനിതയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെതിരേ പൊലീസ് കേസെടുത്തു. കേണലായ നീരജ് ഗെഹ്ലോത്തിനെതിരെയാണ് റഷ്യൻ യുവതിയുടെ പരാതിയിൽ കാൻപുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുഹൃത്തിന്റെ ഭാര്യയായ റഷ്യൻ വംശജയെ നീരജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കാൻപുരിൽ ജോലിചെയ്യുന്ന നീരജ് ഡിസംബർ പത്തിന് സുഹൃത്തിനെയും ഭാര്യയെയും ഔദ്യോഗിക വസതിയിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തിന് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കിയ ശേഷം റഷ്യൻ വനിതയെ കേണൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനം ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉപദ്രവിച്ചെന്നും തുടർന്ന് സ്ത്രീ അബോധാവസ്ഥയിലായെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ12-ാം തീയതിയാണ് ദമ്പതിമാർ കേണലിനെതിരെ പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗക്കുറ്റം അടക്കം ചുമത്തിയാണ് കേണലിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ ഉദ്യോഗസ്ഥനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.