മുണ്ടക്കയം: പതിമൂന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ ബന്ധു വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോേളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ കായംകുളം സ്വദേശി ഗോപിനാഥപിള്ള (ഉണ്ണി-45)യാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പഞ്ചാബിൽ സുവിശേഷജോലി നോക്കിവരുകയാണ്. ഇവരുടെ രണ്ടുകുട്ടികൾ നാട്ടിൽ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ രണ്ടാം ഭർത്താവാണ് ഗോപിനാഥപിള്ള. മുണ്ടക്കയം പൊലീസ് കേസെടുത്തു.