- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി ഇല്ലാതെ കടലിൽ ചൂണ്ടയിട്ടാൽ പൊലീസിന്റെ പിടിവീഴും; കഴിഞ്ഞ ദിവസം പിടി വീണത് 39 പേർക്ക്: എമിറേറ്റിൽ മീൻ പിടിക്കണമെങ്കിൽ പെർമിറ്റ് നിർബന്ധം
ഷാർജ: എമിറേറ്റിൽ അനുമതിയില്ലാതെ മീൻ പിടിച്ചാൽ പൊലീസിന്റെ പിടിവീഴു. കഴിഞ്ഞ ദിവസങ്ങളിൽ അനുമതി ഇല്ലാതെ മീൻ പിടിച്ച മലയാളികൾ ഉൾപ്പെടെ 39 പേരെയാണ് പൊലീസ് പൊക്കിയത്. അൽ ഖാൻ, മംമ്‌സർ, ഹീറ തീരങ്ങളിൽ ചൂണ്ടയിട്ടവരാണു പിടിയിലായത്. ഷാർജയിൽ കടലിൽ നിന്നും മീൻ പിടിക്കണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. ഇതറിയാതെ മീൻ പിടിക്കാനെത്തിയവരെയാണ് പൊലീസ് പൊക്കിയത്.
രക്തസാക്ഷി, ദേശീയ ദിന അവധികളിൽ അനുമതി വാങ്ങാതെ മീൻപിടിത്തത്തിൽ ഏർപ്പെട്ടവരാണ് ഇവരെന്ന് ഷാർജ എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അഥോറിറ്റി അധികൃതർ അറിയിച്ചു. അവധി ദിവസങ്ങളിൽ പ്രകൃതിസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശോധനയുണ്ട്. പിടിയിലായ പലരെയും പിഴ ചുമത്താതെ താക്കീത് ചെയ്തു വിട്ടു. ചൂണ്ടയിടാൻ എത്തുന്നവർ അവശിഷ്ടങ്ങളും ചവറുകളും ഉപേക്ഷിച്ച് പോകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഷാർജയിൽ കടലിൽ ചൂണ്ട ഉപയോഗിക്കുന്നതിനും മീൻ പിടിത്തത്തിനും പെർമിറ്റ് നിർബന്ധമാണ്. ഇതറിയാതെയാണ് മലയാളികൾ അടക്കമുള്ളവർ മത്സ്യബന്ധന സാമഗ്രികളുമായി കടൽത്തീരത്ത് എത്തുന്നത്. പ്രകൃതിസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കിയതോടെ നിരവധി പേരാണ് അനുമതി ഇല്ലാതെ മീൻ പിടിച്ച് വെട്ടിലായിരിക്കുന്നത്.
മീൻ പിടുത്തത്തിന് അനുമതി വേണമെങ്കിൽയുഎഇ പൗരനല്ലെങ്കിൽ ഷാർജയിലെ കാലാവധിയുള്ള താമസ/തൊഴിൽ വീസയുണ്ടാകണം. അപേക്ഷകനു 18 വയസ്സായിരിക്കണം. ഇതര എമിറേറ്റുകളിൽ താമസിക്കുന്നവർക്ക് മാസത്തിലോ ആഴ്ചയിലൊരിക്കലോ അപേക്ഷിക്കാം.