പെരുമ്പാവൂർ: അന്തരിച്ച മാതൃഭൂമി ലേഖകൻ പി. രമേശിന്റെ സംസ്‌ക്കാരം നടത്തി. മാതൃഭൂമി പെരുമ്പാവൂർ ലേഖകനും ചിത്രകാരനുമായിരുന്നു. അയ്മുറി വീരോളിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ മകനായ പി രമേശ് (54) കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

25 വർഷമായി പെരുമ്പാവൂരിൽ മാതൃഭൂമി ലേഖകനായി പ്രവർത്തിക്കുന്നു. ദീർഘകാലം പ്രസ് ക്ലബ്ബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകല. മകൾ: ദേവിക