- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു: സർവീസിൽ നിന്നും നീക്കം ചെയ്തത് അഗ്നിരക്ഷാ വിഭാഗത്തിലെ അസി.മാനേജർ കെ.എൽ. രമേഷിനെ
മട്ടന്നൂർ: സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അഗ്‌നിരക്ഷാവിഭാഗത്തിലെ അസി.മാ നേജർ കെ.എൽ. രമേഷിനെയാണ് സർവീസിൽനിന്ന് നീക്കം ചെയ്തത്. സംഭവത്തിൽ രമേഷ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് കിയാൽ എം.ഡി. വി. തുളസീദാസണ് ഇദ്ദേഹത്തെ പിരിച്ചു വിട്ട് ഉത്തരവിറക്കിയത്.
കിയാൽ ചെയർമാനായ മുഖ്യമന്ത്രിക്കെതിരേ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കാണിച്ച് വിനീത് കെ. തെളുപ്പാണ് ഇദ്ദേഹത്തിനെതിരേ മുഖ്യമന്ത്രിക്കും കിയാൽ എം.ഡി.ക്കും പരാതി നൽകിയത്. തുടർന്ന് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് രമേഷിനെ പിരിച്ചുവിട്ടത്.
Next Story