- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; 48 മണിക്കൂറിനുള്ളിൽ ലഭ്യമായ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ദ്വീപിലേക്ക് പ്രവേശനം
ന്യൂഡൽഹി: ലക്ഷദ്വീപ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ വരുത്തുന്നു. 48 മണിക്കൂറിനുള്ളിൽ ലഭ്യമായ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ തിങ്കളാഴ്ച മുതൽ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്നു കലക്ടർ എസ്. അസ്‌കർ അലി പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ കോവിഡിന് പിടി കൊടുക്കാത്ത ദ്വീപാണ് ലക്ഷദ്വീപ്.
നിലവിൽ ലക്ഷദ്വീപിലേക്കു പോകുന്നവർ കൊച്ചിയിൽ ഒരാഴ്ച ക്വാറന്റൈൻ പൂർത്തിയാക്കി പോസിറ്റീവല്ലെന്ന് ഉറപ്പാക്കണം. ദ്വീപിലെത്തിയ ശേഷവും 14 ദിവസം ക്വാറന്റീനുണ്ട്. 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടൽ വഴി നൽകണം. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ യാത്ര ചെയ്യാം. കൊച്ചി, ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ കുടുങ്ങിയ തദ്ദേശീയരുടെ മടങ്ങിവരവാണു നിയന്ത്രണങ്ങളിലെ ഇളവു കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം, ടൂറിസം മേഖലയുടെ കാര്യത്തിൽ രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം മതി തീരുമാനമെന്ന ധാരണയിലാണ് അധികൃതർ. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചു കൊച്ചിയിൽ തങ്ങേണ്ടിവന്നത് 170 പേർക്കാണ്. ദ്വീപ് സ്വദേശികളാണ് ഇതിലേറെയും.