അടിമാലി: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തോട്ടാപുര അവഗണനയുടെ നടുവിൽ. കല്ലാർകുട്ടി അണക്കെട്ടിന് സമീപമാണ് തോട്ടാപുര. കല്ലാർകുട്ടി വെള്ളത്തൂവൽ റോഡ് പോകുന്ന തോട്ടാപുരയുടെ അടിഭാഗത്താണ് കൂടുതൽ ആരും ശ്രദ്ധിക്കപ്പെടാതെ പാറ തുരന്ന് 2 മുറികൾ നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള കവാടത്തിൽ നിന്ന് 50മീറ്ററിലേറെ ദൂരെയാണ് 2 മുറികൾ ഉള്ളത്. കൂരിരുട്ടിള്ള ഇവിടം ഇപ്പോൾ വവ്വാലുകളുടെ താവളമാണ്.

മേഖലയിലെ ജല വൈദ്യുത നിലയങ്ങളുടെയും അണക്കെട്ടുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് സിമന്റ്, വെടിമരുന്ന് ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്നതിനു വേണ്ടിയാണ് പാറ തുരന്ന് ഇവിടെ മുറികൾ ഉണ്ടാക്കിയത്. പുരാവസ്തു വിഭാഗം ഏറ്റെടുത്താൽ വിനോദ സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാകും എന്നു നാട്ടുകാർ പറയുന്നു.