- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കോടി മലയാളികൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത കംപ്യൂട്ടർ സാക്ഷരത; ഈ-കേരളം പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: ഒരു കോടി മലയാളികൾക്ക് ഇന്റർനെറ്റ് അധിഷ്ഠിത കംപ്യൂട്ടർ സാക്ഷരത നൽകുന്ന പദ്ധതിയുമായി സർക്കാർ. ഇ-കേരളം എന്നു പേരിട്ടിരിക്കുന്ന പദ്ധതി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണു നടപ്പാക്കുക.
ഓൺലൈൻ ബാങ്കിങ്, മാർക്കറ്റിങ്, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലാണു പരിശീലനം. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകും. ആദ്യഘട്ടത്തിൽ കണ്ണൂരിലെ മട്ടന്നൂർ നിയോജകമണ്ഡലത്തിലാണു പദ്ധതി നടപ്പാക്കുക. മണ്ഡലത്തിലെ 70000 പേർക്ക് 50 ദിവസത്തിനുള്ളിൽ പരിശീലനം നൽകുമെന്നു മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു.
Next Story