- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖല; അടിസ്ഥാന ശമ്പളം പുതുക്കി നിശ്ചയിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന ശമ്പളം തൊഴിൽ വകുപ്പ് പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വേതനം ഇങ്ങനെ:
മാനേജർ: 21330-450-23580-500-26080. ഡപ്യൂട്ടി മാനേജർ, പ്രോജക്ട് മാനേജർ, സീനിയർ ടീം മാനേജർ: 19950-400-21950-450-2420, അസി. മാനേജർ, ടീം മാനേജർ, ഫിനാൻഷ്യൽ സ്പെഷലിസ്റ്റ്, അസി.പ്രോജക്ട് മാനേജർ, കോർഡിനേറ്റർ, അസി.ഫിനാൻസ് മാനേജർ, അസി.അക്കൗണ്ട്സ് മാനേജർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, പ്രോജക്ട് ലീഡർ: 18700-350-20450-400-22450. സീനിയർ കൺസൽറ്റന്റ്, സീനിയർ എക്സിക്യൂട്ടീവ്, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, ടെക്നിക്കൽ ലീഡർ, സിസ്റ്റം അനലിസ്റ്റ്, എഡിറ്റർ, സീനിയർ പ്രൂഫർ: 17560-300-19060-350-20810, പ്രോഗ്രാമർ, സോഫ്റ്റ്‌വെയർ എൻജിനീയർ, പ്രൂഫർ, മറ്റു സാങ്കേതിക ജീവനക്കാർ (എൻജിനീയറിങ് ബിരുദം): 16520-250-17770-300-19270, കൺസൽറ്റന്റ് എക്സിക്യൂട്ടീവ്, എച്ച്ആർ എക്സിക്യൂട്ടീവ്, മറ്റു സാങ്കേതിക ജീവനക്കാർ (ഡിപ്ലോമ), അക്കൗണ്ടന്റ് /ഓഫിസ് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, നെറ്റ് വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ: 15570-225-16695-250-17945, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ സപ്പോർട്ടർ, ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്, മറ്റു സാങ്കേതിക ജീവനക്കാർ (എൻജിനീയറിങ് ബിരുദം, ഡിപ്ലോമ വിഭാഗക്കാർ ഒഴികെ), ഡ്രൈവർ: 15120-200-16120-225-17245, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്, വാച്ച്മാൻ, സെക്യൂരിറ്റി ഗാർഡ്, ഓഫിസ് ബോയ്: 13470-175-14345-200-15345, സ്വീപ്പർ, ക്ലീനർ: 13110-150-13860-175-14735.
ഇതിനു പുറമേ ഉപഭോക്തൃ വില സൂചിക 300നു മേൽ വർധിക്കുന്ന ഓരോ പോയന്റിനും ദിവസ വേതനക്കാർക്ക് ഒരു രൂപ നിരക്കിലും മാസവേതനക്കാർക്ക് 26 രൂപ നിരക്കിലും ക്ഷാമബത്ത ലഭിക്കും.