റിയാദ്: മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു. പിറവം സ്വദേശി വിനോദ് വിത്സൺ ആണ് ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ചത്. റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദിൽ ശുമൈസി ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ ബിനീത രണ്ട് വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. മക്കൾ: അഹാൻ വിനോദ്, നിഹാൻ വിനോദ്, തൂലിക വിനോദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.