- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലര വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട; അനേകം രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടൻ ഒടുവിൽ സ്വയം സ്വാതന്ത്ര്യം നേടി; ഫ്രഞ്ച് അതിർത്തികളെ ശൂന്യമാക്കി ബ്രെക്സിറ്റ് പൂർത്തീകരണം: ഇനി യൂറോപ്യൻ യൂണിയനും ഇന്ത്യ അടങ്ങിയ രാജ്യങ്ങളും ബ്രിട്ടന് ഒരുപോലെ
നാലര വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് കടന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമായത്. അവസാന നിമിഷത്തിലെ കരാറിലൂടെ പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിന് പിന്നാലെ ബോറിസ് ജോൺസൺ ബ്രെക്്സിറ്റ് ഉറപ്പിക്കുക ആയിരുന്നു. 2016ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ നടത്തിയ ചരിത്രപരമായ റെഫറൻഡത്തിൽ ബ്രിട്ടീഷുകാർ 52 മുതല്ഡ 48 ശതമാനം വരെ വോട്ട് ചെയ്ത് നാലര വർഷത്തിന് ശേഷമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ വിടുതൽ അറിയിച്ചു കൊണ്ട് രാത്രി 11 മണിക്ക് ബിഗ്ബെൻ മണി മുഴങ്ങി. പിന്നാലെ വന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതുവത്സര സന്ദേശത്തിൽ ബ്രിട്ടന്റെ വിടുതൽ അറിയിച്ച പ്രധാന മന്ത്രി 'അത്ഭുതകരമായ നിമിഷം' എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ സ്വാതന്ത്ര്യം നമ്മുടെ കയ്യിൽ ആണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടത് നമ്മളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനിലെ നമ്മുടെ സുഹൃത്തുക്കളേക്കാളും കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും 2021ൽ നേരത്തേതിനേക്കാളും നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് നിലവിൽ വന്നതിന് പിന്നാലെ ഡോവർ തുറമുഖം ശൂന്യമായി.
ഇനി യൂറോപ്യൻ യൂണിയനും ഇന്ത്യ അടങ്ങിയ രാജ്യങ്ങളും ബ്രിട്ടന് ഒരുപോലെയായിരിക്കും. ഇനി ലോകവുമായി ബ്രിട്ടൻ സ്വതന്ത്ര്യമായി പങ്കാളിത്തത്തിൽ ഏർപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ മേഖലയിലും സഹകരണം വർദ്ധിപ്പിക്കും. വരും വർഷങ്ങളിൽ ഉയർന്ന വിദഗ്ദ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നും മോചനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അടക്കംനിരവധി പേർ രംഗത്തെത്തി. ഒടുവിൽ ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കപ്പെട്ടു എന്നാണ് ടോറി സെർ ബിൽ ക്യാഷ് അഭിപ്രായപ്പെട്ടത്. ഇനി നല്ലൊരു ഭാവിയാണ് രാജ്യത്തിന് മുന്നിലുള്ളതെന്നാണ് യുകെയുടെ ചീഫ് ബ്രെക്സിറ്റ് നെഗോഷിയേറ്റർ ലോർഡ് ഫ്രോസ്റ്റ് അഭിപ്രായപ്പെട്ടത്.
പുതിയ നിയമപ്രകാരം ഫ്രീഡം ഓഫ് മൂവ്മെന്റിനുള്ള അവകാശം അവസാനിച്ചു. എന്നിരുന്നാലും യുകെയിലെ പൗരന്മാർക്ക് ജോലിക്കും വിനോദത്തിനുമായി യൂറോപ്പിലേക്ക് സഞ്ചരിക്കാം. എന്നാൽ പ്രത്യേക നിയമം ആയിരിക്കും ഇവർക്ക് ഉണ്ടായിരിക്കുക. ആറ് മാസത്തിൽഡ കൂടുതൽ വാലിഡിറ്റി ഉള്ള പാസ്പോർട്ട് ഉണ്ടാവണം. കൂടുതൽ കാലത്തേക്ക് തങ്ങുന്നതിന് വിസയോ പെർമിറ്റോ ആവശ്യമാണ്. വളർത്ത് മൃഗങ്ങളെ കൊണ്ടു പോകുന്നതിന് ഹെൽത്ത് സർട്ടിഫിക്കറ്റും ഡ്രൈവർമാർ അധിക രേഖകളും കയ്യിൽ കരുതണം. യൂറോപ്യൻ യൂണിയനിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവകാശം സ്വാഭാവികമായും അവസാനിച്ചു. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമായ ഇറാസ്മസിൽ നിന്നും യുകെ ഇനി പങ്കാളിയാവില്ല.
ഫ്രഞ്ച് അതിർത്തിയിലും മറ്റും അവസാന നിമിഷവും ലോറികളും മറ്റും ഫെറികൾ കാത്തു കിടക്കുന്നതിന്റെ ഫോട്ടോകൾ പുറത്തു വന്നു, യൂറോ ടണലിലും അവസാന നിമിഷം ആളൊഴിഞ്ഞു. വ്യാഴാഴ്ച മുതൽ 7.5 ടണ്ണിന് മുകളിൽ ഭാരമുള്ള ലോറികൾക്ക് പ്രധാന പോർട്ടുകളിൽ നിന്നും പോകുന്നതിന് സ്പെഷ്യൽ പാസ് ഏർപ്പെടുത്തിയിരുന്നു. ചാനൽ ടണലിലൂടെയും ഫെറി മാർഗവും ഫ്രാൻസിൽ എത്തുന്നതിന് 24 മണിക്കൂർ പാസ് ആണ് ലോറികൾക്ക് നൽകുന്നത്. വ്യാഴാഴ്ച 800 ലോറികൾ ഫ്രാൻസിലേക്ക് പോയെന്നാണ് റിപ്പോർട്ട്. ഡ്രൈവർമാർക്ക് ഇലക്ട്രോണിക് ചെക്കിങും കോവിഡ് ടെസ്റ്റും ഉണ്ടായിരിക്കും. പുതിയ നിയമങ്ങള്ഡക്ക് 30 ശതമാനം വാഹനങ്ങൾ മാത്രമേ സമ്മതം അറിയിച്ചിട്ടുള്ളു.
മറുനാടന് മലയാളി ബ്യൂറോ