- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്സ് ഫോർ റെന്റ് ബിസിനസ്സ് യു കെയിൽ തഴച്ചു വളരുന്നു; വാടകയ്ക്ക് പകരം സെക്സ് നൽകാൻ തയ്യാറായത് 30,000 ൽ ഏറെ പെൺകുട്ടികൾ; കൊറോണക്കാലത്ത് ഇരയായതിൽ ഏറെയും കോളേജ് വിദ്യാർത്ഥികളും
സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും ശാക്തീകരണവുമൊക്കെ എത്ര ഉച്ചത്തിൽ ഉദ്ഘോഷിക്കുമ്പോൾ ഏറെ വികസിതമെന്ന് കരുതപ്പെടുന്ന പാശ്ചാത്യ നാടുകളിൽ പോലും അവയെല്ലാം ഇന്നും ഒരു സ്വപ്നം മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ കൊറോണക്കാലം. ഭൂമിയുടെ നാഥനെന്ന് അഹങ്കരിച്ചു നടന്ന മനുഷ്യനെ, ഏറെ ദുരിതത്തിലഴ്‌ത്തിക്കൊണ്ടാണെങ്കിലും കൊറോണ കുറേയേറെ വേദനിപ്പിക്കുന്ന സത്യങ്ങൾ പഠിപ്പിച്ചു. അതിലൊന്നാണ് സ്ത്രീ ശാക്തീകരണവും ലിംഗസമത്വവുമെല്ലാം ഇനിയും സ്വപ്നങ്ങൾ മാത്രമാണെന്ന സത്യവും.
കൊറോണക്കാലത്തെ പ്രതിസന്ധിയിൽ ആയിരക്കണക്കിന് സ്ത്രീകളാണ് വാടകയ്ക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സെക്സ് ഫോർ റെന്റ് എന്ന കെണിയിൽ വീണത് എന്ന് ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലൈംഗിക സുഖങ്ങൾ പകർന്നു നൽകിയാൽ വാടകയില്ലാതെ താമസിക്കാം എന്ന വാഗ്ദാനം നൽകി പല വീട്ടുടമകളും നിരാശ്രരായവരെ വലയിലാക്കുകയാണ്. ഇത്തരത്തിൽ ബ്രിട്ടീഷ് യുവതികളെ ദുരുപയോഗം നടത്തി കോടീശ്വരനാകുന്നത് ഒരു അമേരിക്കക്കാരന്റെ ഉടമസ്ഥതയിലുള്ള ക്രെയ്ഗ്സ്ലിസ്റ്റ് എന്ന വെബ്സൈറ്റും.
ഈ വെബ്സൈറ്റിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ എത്തുന്നത്. ഇത്തരത്തിൽ ലൈംഗിക പങ്കാളികളെ തേടുന്ന മിക്കവരും ശ്രമിക്കുന്നത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പങ്കാളികളായി ലഭിക്കുവാനാൺ. ചിലർ, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നുമുണ്ട്. കഴിഞ്ഞ മാർച്ച് മുതൽ ചുരുങ്ങിയത് 30,000 പരസ്യങ്ങളെങ്കിലും ഇതുപോലെ വന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഇത്തരത്തിൽ താമസ സൗകര്യം ഒരുക്കുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല, കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാം എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ നിയമനടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് ദുഃഖകരമായ കാര്യം. ഇത്തരത്തിലുള്ള പ്രവണത വർദ്ധിച്ചു വരികയാണ്. വിദ്യാർത്ഥി എന്ന വ്യാജേന നിരവധി പേരുമായി സംസാരിച്ച ഒരു വനിതാ റിപ്പോർട്ടർക്ക് ഇരുപതോളം പേരാണ് സെക്സിന് പകരമായി സൗജന്യ താമസ സൗകര്യം വാഗ്ദാനം നൽകിയത്. ഇതിൽ ഒരു എച്ച് എം ആർ സി ജീവനക്കാരൻ, മുൻ വ്യോമസേന ഉദ്യോഗസ്ഥൻ, ഒരു ബിൽഡർ എന്നിവർ ഉൾപ്പെടുന്നു.
എം പിമാർ ഉൾപ്പടെ നിരവധിപേർ ഇടപെട്ടിട്ടും ഇത്തരത്തിലുള്ള പരസ്യം ഒഴിവാക്കുവാൻ ക്രെയ്ഗ്സ്ലിസ്റ്റ് തയ്യാറകുന്നില്ല. ഈയിടെ ആയിരത്തിലധികം വാടകക്കാർക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ 0.7 ശതമാനം പേർ പറഞ്ഞത് അവരുടെ വീട്ടുടമസ്ഥൻ ഇത്തരത്തിലൊരു സൗകര്യം വാഗ്ദാനം ചെയ്തിരുന്നു എന്നാണ്. അതേസമയം ഷെല്ട്ടറിന്റെ സർവ്വേയിൽ തെളിഞ്ഞത് മാർച്ച് മുതൽ സെപ്റ്റംബർ വരെ 30,000 സ്ത്രീകൾക്ക് ഇത്തരത്തിലുള്ള വാഗ്ദാനം ലഭിച്ചു എന്നാണ്.
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവർ, വരുമാനം നിലച്ച സ്വയം തൊഴിൽ സംരംഭകമാർ, അതുപോലെ, ലോക്ക്ഡൗൺ മൂലം കഷ്ടത ഏറെ അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥിനികൾ എന്നിവരെ ലാക്കാക്കിയാണ് വീട്ടുടമസ്ഥർ ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്നത്. 40 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് വാഗ്ദാനം നൽകുന്ന പുരുഷന്മാരിൽ ഏറെയും എന്നതാണ് ശ്രദ്ധേയം. അവർ ഊന്നം വയ്ക്കുന്നത് 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതികളേയും.
മറുനാടന് മലയാളി ബ്യൂറോ