- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻ വീഴ്ചയെന്നാണ് കുട്ടികളുടെ ആരോപണം; കുടിയൊഴിപ്പിക്കലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കൾ; നെയ്യാറ്റിൻകര സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം കുട്ടികളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു.
രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻ വീഴ്ചയെന്നാണ് കുട്ടികളുടെ ആരോപണം. കുടിയൊഴിപ്പിക്കലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കൾ ആരോപിച്ചിരുന്നു.
പൊലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ എസ് പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണ സംഘത്തിലുള്ള സി ഐ അഭിലാഷും സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിനോടും രജ്ഞിത്തിനോടും വിവരങ്ങൾ ആരാഞ്ഞത്. തർക്കഭൂമിയിലെ താത്ക്കാലിക ഷെഡിലാണ് ഇപ്പോഴും കുട്ടികൾ കഴിയുന്നത്.
അതേ സമയം, രാജന്റെ മൂത്ത മകൻ രാഹുലിന് സിപിഎം സഹകരണ ബാങ്കിൽ ജോലി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്നാണ് നെയ്യാറ്റിൻകര എം എൽ എ കെ. ആൻസലൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്.