- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച സതേൺ വെനീയേഴ്സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന പി.കെ.ഹാരിസിന്റെ കബറടക്കം നടത്തി; മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തലശ്ശേരി: അന്തരിച്ച പേര്യ ഹാരിലാൻഡ് എസ്റ്റേറ്റ് മാനേജിങ് ഡയറക്ടറും സതേൺ വെനീയേഴ്സ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന ചേറ്റംകുന്ന് പള്ളിക്കുന്ന് ബംഗ്ലാവിൽ പി.കെ.ഹാരിസി(82) ന്റെ കബറടക്കം നത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും ബിൽഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. കുട്ടീസ് ഫ്‌ളഷ് ഡോർ ഡയറക്ടറും കോഹിനൂർ ഫിഷിങ് ആൻഡ് കാരിയേഴ്‌സ് മുൻ എംഡിയുമാണ്. ഫൊട്ടോഗ്രഫിയിലെ നൂതന സാധ്യതകൾ പഠിക്കാനും വിശകലനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എ.കെ. കാദർകുട്ടിയുടെയും പരേതയായ പി.കെ. കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്.
കൊല്ലത്തെ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായിരുന്ന തങ്ങൾ കുഞ്ഞു മുസല്യാരുടെ മകൾ ഉമൈബാൻ ആണു ഭാര്യ. സഹോദരങ്ങൾ: പി.കെ.ഹാഷിം (എംഡി, കോൺടികി കെമിക്കൽസ്), പി.കെ.റഫിയ(മംഗളൂരു), പി.കെ. ജമീല, പരേതരായ പി.കെ.മായൻ (പ്ലാന്റർ), പി.കെ.മുഹമ്മദ് (മുൻ എം.ഡി, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്. വളപട്ടണം) കബറടക്കം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.