തിരുവനന്തപുരം: സംസ്ഥാനത്തു പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെയും നശിപ്പിച്ച പക്ഷികളുടെയും (കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ ഉൾപ്പെടെ) ഉടമസ്ഥർക്കു നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മാസത്തിലേറെ പ്രായമായ പക്ഷിക്ക് 200 രൂപയും അതിൽ താഴെ പ്രായമുള്ളതിനു 100 രൂപയുമായിരിക്കും നഷ്ട പരിഹാരം.