ബത്തേരി: ആടിന്റെ കരച്ചിൽ കേട്ട് ചെന്ന വീട്ടമ്മ കണ്ടത് തനിക്ക് നേരെ നടന്നടുക്കുന്ന കടുവയെ. കഴിഞ്# ദിവസം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആടിന്റെ കരച്ചിൽ കേട്ടാണ് വീട്ടമ്മ മുറ്റത്തേക്ക് ഇറങ്ങിയത്. ഇരുളിലൂടെ നടന്ന നീങ്ങിയപ്പോഴാണ് തനിക്ക് നേരെ നടന്നടുക്കുന്ന കടുവയെ കണ്ടത്. ഓടി വീട്ടിനകത്തു കയറാനായതു രക്ഷയായി.

വടക്കനാട് പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയാണ് കടുവയുടെ മുൻപിൽപെട്ടത്. ആടിനെ കൊന്ന കടുവ പിന്നീട് ഇരുളിൽ മറഞ്ഞു. ആടിനെ വളർത്തിയാണു കുഞ്ഞുലക്ഷ്മിയും ഭർത്താവ് നാരായണനും കഴിയുന്നത്. വന്യജീവി ഭീഷണി രൂക്ഷമായ പ്രദേശമാണു പണയമ്പം.