- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടു ലക്ഷത്തോളം രോഗികളും മൂവായിരത്തിലധികം മരണവുമായി റെക്കോർഡ് കൈവിടാതെ അമേരിക്ക കുതിക്കുന്നു; മിക്കയിടങ്ങളിലും പുതിയ വൈറസുകൾ; ആർക്കും നിയന്ത്രിക്കാനാവാതെ മരണം
ട്രംപിന്റെ വികൃതികൾ നാണം കെടുത്തിയ അമേരിക്കയെ കൊറോണയും വെറുതെ വിടുന്നില്ല. ഇന്നലെ അമേരിക്കയിൽ 1,91,897 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,414 മരണങ്ങളാണ് ഇന്നലെ മാത്രം ഇവിടെ രേഖപ്പെടുത്തിയത്. കോവിഡ് വ്യാപന തോതിൽ ഏതാണ്ട് അമേരിക്കയോടൊപ്പം നിന്നിരുന്ന ഇന്ത്യയിലും ബ്രസീലിലും പക്ഷെ, രോഗബാധ നിയന്ത്രണ വിധേയമാകുന്നു എന്ന സൂചനകൾ ലഭിക്കുന്നുണ്ട്. അതിനിടയിൽ അമേരിക്കയ്ക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ട്, ജനിതകമാറ്റം വന്ന് മൂന്നോളം പുതിയ ഇനം കൊറോണകൾ കണ്ടെത്തിയതായി അമേരിക്കൻ ശാസ്ത്രജ്ഞന്മാരുടെ റിപ്പോർട്ടുകൾ പുറത്തുവന്നു.
അമേരിക്കയിൽ വച്ചു തന്നെ ജനിതകമാറ്റം സംഭവിച്ച ഈ മൂന്ന് ഇനങ്ങളും തീവ്രമായ വ്യാപനശേഷി ഉള്ളതാണെന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇനിയും ഇത്തരത്തിലുള്ള പുതിയ ഇനങ്ങൾ ഉണ്ടാകാം എന്നാണ് ശാസ്ത്രലോകം ഇപ്പോൾ അനുമാനിക്കുന്നത്. ഇതുപോലത്തെ തീവ്ര വ്യാപനശേഷിയുള്ള പുതിയ ഇനങ്ങൾ കൂടുതലായി ഉണ്ടാകുന്നതോടെ കോവിഡ് കൂടുതൽ പേരിലേക്ക് പകർന്നേക്കാം എന്നും ഇവർ പറയുന്നു. ഇനിയുള്ള ലോകത്ത് ഇത്തരത്തിലുള്ള സൂപ്പർ കൊറോണകളായിരിക്കും ഉണ്ടാവുക എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ താരതമ്യേന അധികമില്ലാത്ത രോഗങ്ങൾ ബാധിച്ചവരുടേ എണ്ണം വർദ്ധിക്കും. ഇത് കൂടുതൽ ശക്തിയായ കൊറോണകൾ പരിണാമപ്പെട്ടുവരാനുള്ള സാഹചര്യം ഒരുക്കുന്നു.
ഗുരുതരമായ അണുബാധ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വൈറാസിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത് വൈറസിനെ പ്രതിരോധ സംവിധാനത്തിൽ നിന്നും രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അത് കോശങ്ങൾക്ക് ഉള്ളിലേക്ക് ഒതുങ്ങി സ്വയം രക്ഷനേടുന്നു. അതേസമയം താരതമ്യേന ശക്തി കുറഞ്ഞ പ്രതിരോധ സംവിധാനം വൈറസിനെ കൂടുതൽ കാലം ശരീരത്തിൽ അധിവസിക്കുവാൻ സഹായിക്കുന്നു. ഇക്കാലമത്രയും ഈ പ്രതിരോധ സംവിധാനം വൈറസുമായി പൊരുതിക്കൊണ്ടിരിക്കും. തത്ഫലമായി പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന് അത് പഠിക്കുന്നു. ഫ്രെഡ് ഹച്ചിൻസൺ കാൻസർ സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ, ട്രെവെർ ബെഡ്ഫോർഡ് എഴുതുന്നു.
വൈറസ് കൂടുതൽ വ്യാപിക്കുന്നതോടെ മ്യുട്ടേഷനും ധാരാളമായി സംഭവിക്കുന്നു. ഒരാളിൽ രോഗബാധ ദീർഘകാലം തുടർന്നാൽ അത് വൈറസിന് മ്യുട്ടേഷൻ എളുപ്പമാക്കുന്നു. ബ്രിട്ടനിൽ കണ്ടെത്തിയ ബി 117 എന്ന ഇനം രൂപപ്പെട്ടത് 12 ദിവസത്തോളം രോഗബാധിതനായിരുന്ന ഒരാളിൽ ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ബ്രിട്ടനിലാകെ വ്യാപിച്ചപ്പോൾ, ആഫ്രിക്ക, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മ്യുട്ടേഷൻ സംഭവിച്ച് പുതിയ ഇനങ്ങൾ ഉണ്ടായി. അമേരിക്കയിൽ വേറെ രണ്ട് പുതിയ ഇനങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
ഈ പുതിയ ഇനങ്ങൾക്കെല്ലാം വ്യാപന ശേഷി വളരെ കൂടുതലാണെങ്കിലും പ്രഹരശേഷി താരതമ്യേന കുറവാണ് എന്നാൺ' ശാസ്ത്രജ്ഞന്മാർ പൊതുവേ വിലയിരുത്തുന്നത്. മാത്രമല്ല, നിലവിലുള്ള വാക്സിനുകൾ ഇവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഇവർ കരുതുന്നു. എന്നാൽ, രണ്ട് ഡോസു് നൽകുന്നതിനു പകരമായി ഒരൊറ്റ ഡോസ് നൽകുന്നത് അപകടകരമായിരിക്കും എന്നാണ് ഇവർ പറയുന്നത്.
വാക്സിൻ നൽകൂന്നത് വൈറസിനെ തടയുവാനായിരിക്കണം. എന്നാൽ, നിശ്ചിത അളവിൽ താഴെ മാത്രം വാക്സിൻ നൽകിയാൽ, അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ വൈറസിന് പരിശീലനം നൽകുന്നതുപോലെയായിരിക്കും അത്.