- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യു കെ വിടും; പ്രീതി പട്ടേലിന് കത്തെഴുതി ഇന്ത്യൻ ഡോക്ടർമാർ; നാട്ടിൽ ചികിത്സയില്ലാത്ത രോഗം ഉണ്ടെങ്കിൽ മാത്രം മാതാപിതാക്കൾക്ക് റെസിഡൻസ് വിസയെന്ന നിയമം തിരുത്താൽ ഒരുമിച്ച് ബ്രിട്ടണിലെ കുടിയേറ്റ ഡോക്ടർമാർ
പ്രീതി പട്ടേലിന്റെ പുതിയ അഡൾട്ട് ഡിപ്പൻഡന്റ് റിലേറ്റീവ്സ് ( എ ഡി ആർ) വിസയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കെതിരെ ഡോക്ടർമാരുടെ പ്രധാന യൂണിയനുകളൊക്കെയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് യു കെയിലെ കുടിയേറ്റ ഡോക്ടർമാരുടെ ഹൃദയം തകർക്കുന്ന നിയമമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ഈ നിയമം ബ്രിട്ടനിൽ കുടിയേറിയ ഡോക്ടർമാരെ വൈകാരികമായി വളരെയധികം ബാധിക്കുന്നു എന്ന് മറ്റ് അഞ്ച് സംഘടനകൾക്കൊപ്പം ബ്രിട്ടീഷ് അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഓറിജിൻ പ്രീതി പട്ടേലിനയച്ച കത്തിൽ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ജനുവരി 13 നാണ് ഈ കത്ത് അയച്ചത്. നിലവിൽ ഉള്ള നിയമമനുസരിച്ച് ബ്രിട്ടനിൽ താമസിക്കുന്നവർക്ക്, വിദേശത്തുള്ള അവരുടെ മാതാപിതാക്കളെ ബ്രിട്ടനിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കണമെങ്കിൽ അവർക്ക്, നാട്ടിൽ ചികിത്സ ലഭ്യമല്ലാത്ത രോഗമുണ്ടെന്ന് തെളിയിക്കുകയും, ദീർഘകാലത്തെ പരിചരണം ലഭ്യമാക്കണമെന്ന് തെളിയിക്കുകയും വേണം. ചികിത്സ ലഭ്യമല്ലാത്തതുകൊണ്ടോ , ചെലവേറിയതു കൊണ്ടോ അത് ലഭ്യമാക്കാൻ സാധിക്കില്ലെങ്കിലും മാതാപിതാക്കളെ കൊണ്ടുവരാം.
ഇതിന്റെ ഫലമായി ഡോക്ടർമാർ അധികവും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പോവുകയോ അല്ലെങ്കിൽ ആസ്ട്രെലിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയോ ആണെന്ന് എഴുത്തിൽ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളുടെ അഭാവത്താൽ ഉണ്ടാകുന്ന അരക്ഷിത ബോധം ഇത്തരത്തിൽ മാനസികാഘാതം ഏറെ ഏൽക്കേണ്ടിവരുന്ന ജോലിചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2020 ആഗസ്റ്റിൽ നടത്തിയ ഒരു സർവ്വേയിൽ ഉത്കണ്ഠ, മാനസിക സമ്മർദ്ദം, നിസ്സഹായത തുടങ്ങിയവയൊക്കെ 91 ശതമാനം പേർക്കും അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്നുമ്പറയുന്നുണ്ട്.
അതിൽ 60 ശതമാനം പേർ വിശ്വസിക്കുന്നത് ഇത്തരം മാനസികാസ്വസ്ഥ്യങ്ങൾ അവരുടെ തൊഴിലിലെ മികവിനെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്നാണ്. മാത്രമല്ല്, 80 ശതമാനം പേരും ബ്രിട്ടൻ വിട്ട് മറ്റിടങ്ങളിലേക്ക് പോകാനും ആലോചിക്കുന്നു എന്ന് സർവ്വേയിൽ തെളിഞ്ഞു. ഇത്തരത്തിലുള്ള നിയമം, ബ്രിട്ടനിലുള്ള മക്കളിൽനിന്നും വിദേശത്തുള്ള മാതാപിതാക്കളെ സ്ഥിരമായി അകറ്റി നിർത്തിയേക്കാം. ഈ ചിന്ത ഇവിടുള്ള ഡോക്ടർമാരിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതുമായിരിക്കും. ഈ നിയമം മാറ്റുന്നതിന് മുൻപ് 2012 ൽ പ്രതിവർഷം മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള 2,325 ഓളം അപേക്ഷകളാണ് ലഭിച്ചിരുന്നത്.
ഇത് ബ്രിട്ടനിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 0.0069 ശതമാനം മാത്രമേ വരികയുള്ളു. മാത്രമല്ല, യൂറോപ്യൻ യൂണീയനിൽ നിന്നല്ലാത്ത മൊത്തം കുടിയേറ്റങ്ങളുടെ 0.011 ശതമാനവുമേ വരികയുള്ളു. നിയമം നിലവിൽ വന്നതോടെ 2016-ൽ ലഭിച്ചത് വെറും 162 അപേക്ഷകൾ മാത്രമായിരുന്നു. മാത്രമല്ല, ഈ നിയമം എടുത്തു കളയുന്നതിനാൽ അത് രാജ്യത്തിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും എന്നതിന് ഒരു തെളിവുമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ