- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾ
ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിയിൽ വമ്പൻ ുദ്ധ സന്നാഹമോ? ഹിമാലയൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടേയും യുദ്ധ ടാങ്കുകൾ മുഖാമുഖം നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫോട്ടോ സഹിതം ചൈനീസ് മാധ്യമങ്ങളാണ് വാർത്ത പ്രചരിപ്പിക്കുന്നത്. അതിർത്തിക്ക് ഇരുവശവും നൂറു മീറ്റർ അടുത്ത് രണ്ട് സേനകളും ടാങ്കുകളുമായി നിലയുറപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ ചൈനയിലെ വ്‌ളോഗറാണ് ഈ ചിത്രവും വാർത്തയും പുറത്തു വിട്ടത്. പിന്നീട് ചൈനീസ് മാധ്യമങ്ങളും ഇത് ചർച്ചയാക്കാൻ തുടങ്ങി. ഔദ്യോഗികമായി ചൈനയോ ഇന്ത്യയോ ഈ ചിത്രത്തിന്റെ ആധികാരികതയിൽ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല. ലഡാക്ക് മേഖലയിലും ഇരു വിഭാഗവും അതിശക്തമായ സൈനിക നീക്കം നടത്തുന്നുണ്ട്. ആയിരക്കണക്കിന് സൈനികൾ അതിർത്തി കാക്കുന്നുമുണ്ട്. എന്നാൽ എന്തിനും തയ്യാറായി വലിയ തോതിൽ കവചിത യുദ്ധ ടാങ്കുകൾ ഇത്ര അടുത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിൽ ചെറിയൊരു പ്രകോപനം പോലും യുദ്ധമായി മാറും.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ചൈനീസ് സൈന്യം ആണ് ആദ്യം ടാങ്കുകൾ വിന്യസിച്ചത് എന്നാണ് സൂചന. അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയാണ് ചൈന വീണ്ടും സംഘർഷ സാദ്ധ്യതകൾ സൃഷ്ടിക്കുന്നത്. റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിലാണ് ചൈന ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29, 30 തിയതികളിൽ നടത്തിയ നിർണായക നീക്കത്തിലൂടെ ഈ പ്രദേശങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചടക്കിയിരുന്നു. ഇതിന് പിന്നാലെ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇന്ത്യൻ സൈന്യവും സ്വീകരിച്ചു.
ചൈനീസ് ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ 17,000 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യം ടാങ്കുകൾ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ പതിനായിരക്കണക്കിന് സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ തിരിച്ചു പിടിച്ച പോസ്റ്റിന് അടുത്ത് 35 ചൈനീസ് ടാങ്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യ എത്ര ടാങ്കുകളെ ഇവിടെ ഇട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.
അതിർത്തിയിൽ വീണ്ടും സംഘർഷമുണ്ടാവുകയാണെങ്കിൽ ചൈനയുടെ ഭാരം കുറഞ്ഞ ടാങ്കുകൾക്ക് ഇന്ത്യയുടെ ടി90 ഭീഷ്മ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു. അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെയാണ് ഇന്ത്യ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് ഭീഷണിക്ക് മറുപടിയായി ടി90 ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്.
ലഡാക്കിലെ അതി ശൈത്യ കാലാവസ്ഥയിൽ ഇന്ത്യൻ ടാങ്കുകൾക്കായിരിക്കും ചൈനീസ് ടാങ്കുകളേക്കാൾ മുൻതൂക്കം. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം സജീവമായതോടെയാണ് അതിർത്തിയിൽ സർവസജ്ജമായ യുദ്ധ ടാങ്കുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും മികച്ച യുദ്ധ ടാങ്കുകൾ തന്നെ അതിർത്തിയിൽ വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണെങ്കിൽ ഇന്ത്യക്കുള്ളത് റഷ്യൻ നിർമ്മിത ടി 90, ടി 72 ടാങ്കുകളാണ്.
അടുത്തിടെ ചൈന ടി15 എന്ന ലൈറ്റ് വൈറ്റ് യുദ്ധ ടാങ്ക് കൂടി പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പർവത പ്രദേശങ്ങളിലേക്ക് അനുയോജ്യമായവയാണ് ഇവയെന്നാണ് ചൈനീസ് മാധ്യമങ്ങൾ ടി15നെ വിശേഷിപ്പിച്ചത്. കിഴക്കൻ ലഡാക്കിൽ നിന്നും തെക്കൻ ലഡാക്കിലെ ചുമാർ ഡെംചോക് വരെയുള്ള ഭാഗത്ത് ചൈന യുദ്ധ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ അതിർത്തിക്ക് നൂറു മീറ്റർ അകലെ വരെ ടാങ്കുകൾ നിലയുറപ്പിക്കുന്നുവെന്നത് ഗൗരവമുള്ള സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
അതിശൈത്യത്തിലും ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ടി90, ടി72 യുദ്ധടാങ്കുകൾക്ക് മുന്നിൽ ചൈനയുടെ ഭാരംകുറഞ്ഞ ടാങ്കുകൾക്ക് പിടിച്ചു നിൽക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. പർവതപ്രദേശങ്ങളിലെ കുത്തനെയുള്ള ഭൂപ്രകൃതിയിലും ഇരച്ചുകയറാൻ ഭാരക്കുറവ് സഹായിക്കുമെന്നാണ് ചൈനീസ് പ്രതീക്ഷ. എന്നാൽ, എത്ര തണുപ്പിലും നിന്നുപോവാത്ത ശേഷിയാണ് ഇന്ത്യൻ ടാങ്കുകളുടെ ശക്തി.
കരയിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ അടക്കമുള്ള അത്യാധുനിക ആയുധങ്ങളുടെ ശേഖരവും ഇന്ത്യൻ ടാങ്കുകളെ കൂടുതൽ വിനാശകാരിയാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ