- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ: റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സംഭാവനയായി നൽകിയത് ഒരു കോടി രൂപ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽനിന്ന് 5,00, 100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണു ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെ ജനസമ്പർക്ക പരിപാടികൾ തുടരും.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം 5 ലക്ഷം രൂപ സംഭാവന നൽകി. ഏറ്റവും ഉയർന്ന തുക സംഭാവന നൽകിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സുരേന്ദ്ര ബഹാദൂർ സിങ്ങാണ് 1,11,11,111 രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവർണർ ബേബി റാണി മൗര്യ 1.21 ലക്ഷവും നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഉത്തർപ്രദേശിലെയും ഝാർഖണ്ഡിലെയും ഗവർണർമാർ തുടങ്ങിയവരും സംഭാവന നൽകിയവരിൽ പെടുന്നു.
Next Story