കോട്ടയം: നൈജീരിയയിൽ കോവിഡ് ബാധിച്ചു മരിച്ച ഫാ.മാത്യു കൊച്ചുപൊങ്ങനാലി (ഫാ.സണ്ണി59) ന്റെ സംസ്‌ക്കാരം ഇന്ന് നടക്കും. നെജീരിയയിൽ മിഷനറി പ്രവർത്തനം നടത്തിവരികെയാണ് അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചത്. മദർ തെരേസയുടെ മിഷനറി അംഗമായിരുന്ന അദ്ദേഹം 20 വർഷത്തോളം മദർ തെരേസയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നു.

കൊൽക്കത്തയിലും വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുടമാളൂർ തെക്കേടത്ത് പരേതരായ ജോസഫ്ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നൈജീരിയയിലെ ലാഗോസ് ഹോളിക്രോസ് കത്തീഡ്രലിൽ ആർച്ച്ബിഷപ് ആൽഫ്രെഡ് അഡ്വെയ്ൽ മാർട്ടിൻസിന്റെ കാർമികത്വത്തിൽ നടക്കും.

സഹോദരങ്ങൾ: ജോസഫ്, ചാൾസ്, ജമ, വിൻസെന്റ്, സാവിയോ, ആൻസി, സിസ്റ്റർ ജോസമ്മ (പ്രിൻസിപ്പൽ സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂൾ, എറണാകുളം), ആന്റോ (യുഎസ്എ), റൂബി (യുകെ). സംസ്‌കാരം യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.