- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിറഞ്ഞു നിന്നത് അനീതിയും അഴിമതിയും; ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം അവസാനിച്ചു; ട്രംപിനെ വിമർശിച്ച് ഇറാൻ
ടെഹ്‌റാൻ: ഇന്നലെ ഭരണത്തിൽ നിന്നും പടിയിറങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഇറാൻ. 'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്നാണ്' ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ട്രംപിന്റെ പടിയിറക്കത്തെ വിശേഷിപ്പിച്ചത്. 'ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്, ആപത്കരമായ ആ ഭരണകാലത്തിന്റെ ഒടുവിലെ ദിവസമാണ് ഇന്ന്' മന്ത്രിസഭയോട് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി പ്രതികരിച്ചു.
അനീതിയും അഴിമതിയുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലമത്രയും നിഴലിച്ചത്. സ്വന്തം ജനങ്ങൾക്കും ലോകത്തിനും പ്രശ്‌നങ്ങളുണ്ടാകാൻ അദ്ദേഹം കാരണക്കാരനായതായും റുഹാനി ആരോപിച്ചു. ട്രംപ് തന്റെ ഭരണകാലത്തിലുടനീളം ഇറാനെ പരമാവധി സമ്മർദത്തിലാക്കുന്ന നീക്കങ്ങളാണ് നടത്തിയത്. ഇത് ഇറാനെ സാമ്പത്തികമായി തളർത്തിയിരുന്നു. 2018ൽ ഇറാനുമായുള്ള ആണവ ഉടമ്പടിയിൽനിന്നും പിന്നോട്ടു പോയ ട്രംപ് ഇറാനെതിരെ ഉപരോധങ്ങൾ ഏർപെടുത്തിയത് ആ രാജ്യത്തിനെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടി ആയിരുന്നു.
ഇറാന്റെ എണ്ണക്കച്ചവടവും രാജ്യാന്തര വാണിജ്യ ബന്ധങ്ങളും ഉന്നമിട്ടായിരുന്നു യുഎസിന്റെ നീക്കങ്ങൾ. 2015ൽ ജോ ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ലോകരാജ്യങ്ങളുമായി ഇറാൻ ആണവ ഉടമ്പടിയിലെത്തുന്നത്. ട്രംപിന്റെ നയങ്ങൾ ഇറാനെ 'കൂടുതൽ അപകടകാരികളാക്കിയെന്ന്' ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ആന്റണി ബ്ലിങ്കൻ നേരത്തേ പ്രതികരിച്ചിരുന്നു. കരാറിലേക്കു തിരികെയെത്താനാണ് യുഎസിനു താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധങ്ങൾ ആദ്യം നീക്കണമെന്നാണ് ഇറാന്റെ ആവശ്യം.