മധ്യപ്രദേശ്: അയൽവാസി പീഡിപ്പിച്ച 13കാരിയായ ബാലിക ഗുരുതരാവസ്ഥയിൽ. മധ്യപ്രദേശിലെ ബേതുലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുൾക്കാട്ടിലേക്കു വലിച്ചെറിയുക ആയിരുന്നു. ആന്തരാവയവങ്ങൾക്കേറ്റ പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി.

പീഡിപ്പിച്ച ശേഷം കുട്ടിയെ മുൾക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ഇയാൾ ഭാരമുള്ള കല്ല് കുട്ടിക്ക് മേൽ എറിഞ്ഞും പരിക്കേൽപ്പിച്ചു. ബേതുലിലെ സർനിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയായ അയൽക്കാരനെതിരെ കേസെടുത്തു. കൃഷിയിടത്തിലേക്ക് പോയ കുട്ടിയെ സന്ധിയായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് അവശയായി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.

തിങ്കളാഴ്ച 5 മണിക്കു വീട്ടിൽനിന്നിറങ്ങിയ കുട്ടി ഇരുട്ടു വീണിട്ടും കൃഷിയിടത്തിൽ നിന്നു തിരികെയെത്താതിരുന്നതിനെ തുടർന്നു മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണു മുൾച്ചെടിക്കൂട്ടത്തിനിടയിൽ നിന്നു കരച്ചിൽ കേട്ടത്. കുട്ടിയെ പീഡിപ്പിച്ചു മുൾക്കാട്ടിലെറിഞ്ഞശേഷം കല്ലെറിയുകയായിരുന്നു. അർധബോധാവസ്ഥയിലായിരുന്ന ബാലിക വിവരങ്ങൾ മാതാപിതാക്കളോടു പറഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാനായി.