- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗണ്ട് ബാറ്റണും ഭാര്യയും നെഹ്റുവിനെ സോപ്പിട്ടു ഇന്ത്യയിൽ നിന്നും മുക്കിയ അപൂർവ്വ വസ്തുക്കൾ മകൾ ലേലത്തിന് വയ്ക്കുന്നു; ഇന്ത്യൻ കൊളോണിയലിസത്തിന്റെ സ്മരണകളായി ലണ്ടനിൽ വിൽക്കുന്നത് 350 ചരിത്ര വസ്തുക്കൾ
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായിരുന്ന ഇന്ത്യയെ ഒരു ദരിദ്രരാഷ്ട്രമാക്കിയിട്ടായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യവിട്ടത്. ഇന്ത്യയുടെ സമ്പത്ത് മാത്രമല്ല, പല പൈതൃക പ്രതീകങ്ങളും അവർ കടൽ കടത്തി, ഇന്നും ടവർ ഓഫ് ലണ്ടനിലെ ജ്വെൽ ഹൗസിൽ ഇരിക്കുന്ന കോഹിനൂർ രത്നം ഉൾപ്പടെ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധികളായി ഇവിടെ എത്തിയ ഭരണാധികാരികൾ പലരും പലകാലത്തുമായി ഇത്തരത്തിലുള്ള പല വസ്തുക്കളും ഇവിടെനിന്നും ബ്രിട്ടനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അത്തരത്തിൽ, ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു കൊണ്ടുപോയ, ചരിത്രപാധാന്യമുള്ള വസ്തുക്കൾ ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത മകൾ ലേലത്തിന് വയ്ക്കുന്നു.
രത്നം പതിച്ച ഒരു കൈവള, ജയ്പൂരിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ പതിപ്പിച്ച ഒരു ആനയുടെ പ്രതിമ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്ന ചില വസ്തുക്കൾ മാത്രമാണ്. മൗണ്ട്ബാറ്റന്റെ മകൾ എന്നതുമാത്രമല്ല പട്രീഷ്യ എഡ്വിന വിക്ടോറിയ മൗണ്ട്ബാറ്റന്റെ മഹത്വം. വിക്ടോറിയ രാജ്ഞിയുടെ രണ്ടുമൂന്ന് തലമുറക്കിപ്പുറമുള്ള പേരക്കുട്ടികൂടിയാണിവർ. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ അടുത്ത ബന്ധുവും.
ലണ്ടനിലെ സതെബീസിൽ ലേലത്തിന് വച്ചിരിക്കുന്ന വസ്തുക്കളിൽ 80 പൗണ്ട് മുതൽ 1 ലക്ഷം പൗണ്ട് വരെ വിലവരുന്ന വസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ പലതും ഇന്ത്യയുമായി പലവിധത്തിൽ ബന്ധമുള്ള ഇവരുടെ പോയ തലമുറകളിൽ നിന്നും പാരമ്പര്യമായി ലഭിച്ചവയാണ്. ഇവരുടെ കുടുംബത്തിന് എക്കാലവും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
മൗണ്ട് ബാറ്റന്റെ മകൾ എന്നതുമത്രമല്ല പട്രീഷ്യയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. ഇവരുടെ ഭർത്താവ് ജോൺ നാച്ച്ബുള്ളിന്റെ പിതാവ് മൈക്കൽ നാച്ച് ബുൾ 1938-ൽ ഇന്ത്യയുടെ വൈസ്രോയി ആയിരുന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന വൈസ്രോയി എന്ന ബഹുമതിക്കർഹനായ ഇദ്ദേഹം കേവലം നാല് മാസക്കാലമായിരുന്നു ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്. മാത്രമല്ല, ജോൺ നാച്ച്ബുള്ളും കുറച്ചുകാലം ഇന്ത്യയിൽ മൗണ്ട്ബാറ്റന് കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിലെല്ലാം ഉപരി, രാജഭരണകാലത്തെ ഇന്ത്യൻ ചരിത്രം പറയുന്ന ''എ പാസേജ് ടു ഇന്ത്യ'' എന്ന ഓസ്‌കാർ നോമിനേഷൻ ലഭിച്ച ചിത്രത്തിന്റെ നിർമ്മാതാവുമാണ് ജോൺ.
ഇന്ത്യയുടെ പാരമ്പര്യം വിൽക്കാൻ വച്ചിരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരു രത്നാഭരണവും, ഇന്ത്യയിൽ നിർമ്മിച്ച ഒരു ഇനാമൽഡ് ഗോൾഡ് ബ്രേസ്ലെറ്റും ഉണ്ട്. ഇവർ രണ്ടും ഒരുകാലത്ത് വിക്ടോറിയ രാജ്ഞിയുടെ സ്വകാര്യ ആഭരണശേഖരണത്തിന്റെ ഭാഗമായിരുന്നു. ഇതിനൊപ്പം, വിക്ടൊറിയ രാജ്ഞിയുടെ ഭർത്താവ് ആല്ബർട്ടിന്റെ ബാല്യകാല ചിത്രവും വിൽപനയ്ക്ക് വച്ചിട്ടുണ്ട്. ഇതെല്ലാം, വിക്ടോറിയ രാജ്ഞിയുടെ അന്തരാവകാശികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് മൗണ്ട്ബാറ്റൻ പ്രഭുവിന്റെ കൈയിൽ എത്തിച്ചേരുകയും അവിടെനിന്ന് പട്രീഷ്യയുടെ കൈയിൽ എത്തുകയുമായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് പട്രീഷ്യയുടെ ഭർതൃമാതാവും അന്നത്തെ ഹ്രസ്വകാല വൈസ്രോയിയുടെ ഭാര്യയുമായിരുന്ന ഡോറീന് നൽകിയ ഓർഡർ ഓഫ് ദി ക്രൗൺ ഓഫ് ഈന്ത്യയും ഇവിടെ വിൽപനയ്ക്കുണ്ട്. 15,000 പൗണ്ടിനും 20,000 പൗണ്ടിനും ഇടയിലാണ് ഇതിന്റെ വില കണക്കാക്കിയിരിക്കുന്നത്. ജയ്‌പ്പൂരിൽ നിർമ്മിച്ച ഒരു ജോഡി ആനകളുടെ പ്രതിമകൾക്ക് 2,000 പൗണ്ടും3,000 പൗണ്ടുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1946- ൽ തങ്ങളുടെ ഇരുപത്തിനാലാം വിവാഹവാർഷികത്തിന് മൗണ്ട്ബാറ്റൻ തന്റെ പത്നി എഡ്വിനക്ക് ഉപഹാരമായി നൽകിയതാണ് ഈ പ്രതിമകൾ. ''ഏഡ്വിനാ ഫ്രം ഡിക്കി'' എന്ന് ഇതിനു കീഴെ മൗണ്ട് ബാറ്റന്റെ കൈയക്ഷരത്തിൽ എഴുതിയിട്ടുമുണ്ട്.
ഈ ശേഖരത്തിലുള്ള ടൂട്ടി ഫ്രൂട്ടി മാതൃകയിലുള്ള ആഭരണശേഖരത്തിന് 40,000 പൗണ്ട് മുതൽ 60,000 പൗണ്ട് വരെയാണ് വിലമതിക്കുന്നത്. ഇത് എഡ്വിന മൗണ്ട്ബാറ്റന്റെ സ്വകാര്യ ശേഖരത്തിൽ ഉണ്ടായിരുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ