- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മെസഞ്ചർ വഴി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു; കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലരോടായി ആവശ്യപ്പെട്ടത് 2000 മുതൽ 10,000 രൂപ വരെ: പരാതിയുമായി അക്കൗണ്ട് ഉടമ
ഒറ്റപ്പാലം: ഫേസ്‌ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയുമായി അക്കൗണ്ട് ഉടമ രംഗത്ത്. സുഹൃത്തുക്കൾക്ക് മെസഞ്ചർ വഴി വ്യാജ സന്ദേശം അയച്ചു പണം തട്ടാൻ ശ്രമിട്ടെന്ന പരാതിയുമായി പത്തൊൻപതാം മൈൽ ശ്രീസായി നിലയത്തിൽ സായ്കൃഷ്ണ (45)നാണ് രംഗത്തെത്തിയത്. ഫൊട്ടോഗ്രഫറായ സായ്കൃഷ്ണൻ മുൻപ് ഉപയോഗിച്ചിരുന്ന ഫേസ്‌ബുക് അക്കൗണ്ടിൽ നിന്നാണു സുഹൃത്തുക്കളായ ചിലർക്കു മെസഞ്ചർ വഴി പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ പോയത്.
കഴിഞ്ഞ 2 ദിവസത്തിനിടെ 2000 മുതൽ 10,000 രൂപ വരെ പലരോട് ആവശ്യപ്പെട്ടതായി സായി കൃഷ്ണൻ പറയുന്നു. ഇയാൾ പണം ആവശ്യപ്പെടുന്നതു പോലുള്ള വ്യാജ സന്ദേശങ്ങളായിരുന്നു ഇത്. ഇരുപതോളം പേർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ പോയതായാണു വിവരമെന്നു പരാതിക്കാരൻ പറയുന്നു. 'പണത്തിന് അത്യാവശ്യമുണ്ടെന്നും തന്റെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു ഗൂഗിൾ പേ വഴി പണം അയയ്ക്കണ'മെന്നുമായിരുന്നു സന്ദേശം.
ഗൂഗിൾ പേ നമ്പറും അയച്ചു കൊടുത്തിരുന്നതായാണു പരാതി. സംശയം തോന്നിയ സുഹൃത്തുക്കളിൽ ചിലർ സായ്കൃഷ്ണനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണു തട്ടിപ്പു സംബന്ധിച്ച വിവരം ലഭിച്ചത്. ഇതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു.