മുടി മുന്നിലേക്ക് മുറിച്ചിട്ട് പുത്തൻ ഹെയർ സ്റ്റൈലുമായി സംയുക്താ വർമ്മ. അതിസുന്ദരിയായ സംയുക്തയെ കൂടുതൽ സുന്ദരിയാക്കുന്നതാണ് പുതിയ ഹെയർ സ്റ്റൈൽ. മകൻ ദക്ഷ ധാർമിക്കിനൊപ്പം പുതിയ ഹെയർ സ്‌റ്റൈലിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തിന്റെ പുതിയ ചിത്രവും  ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.