- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുൾസ്‌ഐ ഉണ്ടാക്കാനിതാ ലളിതമായൊരു മാർഗം; വൈറലായ വീഡിയോ കാണാം
ബുൾസ്‌ഐ എങ്ങനെയുണ്ടാക്കാം എന്ന് പല പരീക്ഷണങ്ങളും നാം നടത്താറുണ്ട്. മുട്ട പൊട്ടിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും മഞ്ഞക്കരു പൊട്ടുന്നത് ബുൾസ്‌ഐ പ്രേമികൾക്ക് വലിയ വെല്ലുവിളിയും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിക്കാറുള്ളത്. എന്നാലിപ്പോൾ വളരെ സിംപിളായി, എന്നാൽ പവർഫുള്ളായും മുട്ട ബുൾസ്‌ഐ ഉണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അടുപ്പത്ത് വെച്ച പാനിലേക്ക് മുട്ട കുറച്ച് ഉയരത്തിൽ നിന്നും ലംബമായി ഇടുകയാണ്. പാനിൽ വീഴുന്ന മുട്ടയുടെ അഗ്രഭാഗം പൊട്ടുന്നു. തുടർന്ന് വളരെ ശ്രദ്ധയോടെ മുട്ടതോട് പൊക്കുന്നതോടെ വെള്ളക്കരുവിന് നടുവിലായി മഞ്ഞക്കരുവുമായി ബുൾസ്‌ഐ റെഡി. ടിക്ക് ടോക്കിൽ പ്രചരിക്കുന്ന വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവരുടെ പ്രധാന ഭക്ഷണമാണ് മുട്ട. ഓം ലെറ്റായോ, ബുൾസൈ ആയോ, പുഴുങ്ങിയോ ഒക്കെ വളരെ എളുപ്പത്തിൽ വിവിധ രീതികളിൽ പാകം ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മുട്ട പുഴുങ്ങുന്നതിനേക്കാൾ ബുൾസ്‌ഐ ആണ് നല്ലത്. മുട്ടയെ സംബന്ധിച്ചിടത്തോളം പല തെറ്റിദ്ധാരണകളുമുണ്ട്. ഒന്നാമതായി ഇതിന്റെ മഞ്ഞ കൊളസ്‌ട്രോളുണ്ടാക്കും, ആരോഗ്യത്തിന് ദോഷം തുടങ്ങിയ ധാരണകളുണ്ട്. മുട്ട മഞ്ഞയിൽ കൊളസ്‌ട്രോൾ ഉണ്ടെന്നത് വാസ്തവം തന്നെയാണ്. എന്നാൽ ശാരീരിക അധ്വാനമുള്ളവർക്ക് മുട്ട മഞ്ഞ കഴിക്കുന്നത് ദോഷകരമല്ല. മുട്ട മഞ്ഞയിലെ കൊളസ്‌ട്രോൾ ഊർജമായി മാറുന്നു. എന്നാൽ ശാരീരിക അധ്വാനമില്ലാതെ മുട്ട കഴിച്ച് വെറുതേ ഇരിക്കുന്നവരെങ്കിൽ ഇത് ദോഷകരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അധ്വാനിക്കുന്നവർക്ക് ഭയമില്ലാതെ ആഴ്ചയിൽ 6 മുട്ട മഞ്ഞ വരെ കഴിക്കാം.
മുട്ടയുടെ മഞ്ഞയിലാണ് വെള്ളയിലുള്ളതിനേക്കാൾ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. എന്നാൽ ഇത് കഴിക്കുന്ന രീതി ഏറെ പ്രധാനമാണ്. കാരണം മുട്ടയുടെ മഞ്ഞ കൂടുതൽ ചൂടായാൽ ഇതിലുള്ള പോഷകങ്ങൾ പലതും നഷ്ടപ്പെടും. ഇതിലെ ഫോളിക് ആസിഡ് 30 ശതമാനം വരെ കുറയും, സെലേനിയം പോലെ ശരീരത്തിന് പ്രതിരോധം നൽകുന്ന പോഷകങ്ങളും കുറയും. വാസ്തവം പറഞ്ഞാൽ മുട്ട മഞ്ഞ വേവിക്കാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണമെന്നു പറയാം.