നിയും മനുഷ്യൻ അറിയാനിരിക്കുന്ന സൗരയൂഥത്തിന്റെ അനന്തതയിലെ അദ്ഭുതങ്ങളിൽ ഒന്നാണ് ആസ്ട്രോയ്ഡ് അഥ ഛിന്നഗ്രഹം. ഉൽക്കകളേപ്പോലെ തന്നെ ശിലാരൂപികളാണെങ്കിലും ഇവയ്ക്ക് ഉൽക്കകളെക്കാൾ വലിപ്പമുണ്ട്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായാണ് സൗരയൂഥത്തിൽ ഇവയുടെ സ്ഥാനം. ചൊവ്വായ്ക്കും വ്യാഴത്തിനും ഇടയിലായി ഒരു ഗ്രഹമുണ്ടെന്ന അനുമാനത്തിൽ അതിനെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ, 1801 ലാണ് സിറിസ് എന്ന ഛിന്നഗ്രഹത്തെ ജുസെപ്പെ പിയാറ്റ്സി എന്ന വാനനിരീക്ഷകൻ ആദ്യമായി കണ്ടെത്തുന്നത്.

ആദ്യം ഇതൊരു ഗ്രഹമാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാൽ, ഒരു ഗ്രഹത്തിന്റെ അത്ര വലിപ്പമില്ലായിരുന്നതുകൊണ്ട്, വലിയൊരു ഗ്രഹം കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചത്. ഇത്തരം അന്വേഷണത്തിലാണ് ഈ ഭാഗത്ത് നിരവധി ഛിന്നഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയത്. ഗ്രഹങ്ങളെ പോലെത്തന്നെ സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഛിന്നഗ്രഹങ്ങളും ഇടക്കിടക്കെ അതിനിടയിൽ ഭൂമിയുടെ സമീപത്ത് എത്താറുണ്ട്. അത്തരം സാമീപ്യങ്ങൾ പലപ്പോഴും ഭൂമിക്ക് ഭീഷണി ആകാറുമുണ്ട്. അതുപോലെ അപകട സാധ്യതയുള്ള ഒരു ഛിന്നഗ്രഹം മാർച്ച് മാസത്തിൽ ഭൂമിയുടെ സമീപം പോകുന്നു എന്ന് നാസാ വെളിപ്പെടുത്തുന്നു.

231937 (2001 എഫ്032) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ 2001 ലാണ് ആദ്യമായി കണ്ടെത്തിയത്. ഇത് ഭൂമിയിൽ പതിക്കാൻ സാധ്യതയില്ലെങ്കിലും ഭൂമിയുടെ 1.2 മില്ല്യൺ മൈൽ സമീപം വരെ എത്തുമെന്നാണ് നാസ പറയുന്നത്. അതായത്, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള് ദൂരത്തിന്റെ അഞ്ചിരട്ടി ദൂരം ഭൂമിയിൽ നിന്നും 93 മില്ല്യൺ മൈലുകൾക്കുള്ളിൽ ഏതൊരു ശിലാസമാന രൂപങ്ങൾ വന്നാലും അത് ഭൂമിക്ക് സമീപം എത്തി എന്നാണ് നാസയുടെ ഭാഷ്യം.

ഈ വരുന്ന മാർച്ച് 21ന് ഗ്രീനിച്ച് സമയം വൈകിട്ട് 4:03 ന് ആയിരിക്കും ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ബുർജ് ഖലീഫയുടെ ഇരട്ടിയിലധികം വലിപ്പമുള്ള ഈ ഛിന്നഗ്രഹമാണ് ഈ വർഷം ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹങ്ങളിൽ ഏറ്റവും വലിയത്.

മാർച്ച് 21 ലെ സൂര്യാസ്തമനത്തിനു ശേഷം തെക്കൻ ചക്രവാളത്തിന് ഒരല്പം മുകളിലായി എട്ട് ഇഞ്ച് അപ്പേർച്ചർ ടെലസ്‌കോപ്പ് ഉപയോഗിച്ച് നോക്കിയാൽ ഈ ഛിന്നഗ്രഹത്തെ കാണാൻ കഴിയും. 2001-; ന്യു മെക്സിക്കോയിലെ വാനനിരീക്ഷണ കേന്ദ്രമാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.